അറുപതോളം ദിവസമായി കേരളത്തിലെ പ്രധാന വാര്ത്ത സോളാർ തട്ടിപ്പ് സംബാന്ധിച്ചുള്ളതാണ്.ഇത്രയേറെ ദിവസം ഒരു വാര്ത്ത പ്രധാനതലക്കെട്ടായി നില്ക്കുന്നത് വളരെ അസാധാരണമാണ് .മുഖ്യ മന്ത്രിയും മറ്റു അനേകം മന്ത്രിമാരും സംശയത്തിന്റെ നിഴലിൽ വന്നതാണ് ഈ കെയ്സ് വാർത്താ പ്രാധാന്യം കൈവരീച്ചതി ന്റെ കാരണം .ഉന്നതങ്ങളിൽ ആര്ക്കെല്ലാം ഈ തട്ടിപ്പിലും അതുമായി ബന്ധപ്പെട്ട സന്മാര്ഗ വിരുദ്ധ ബന്ധങ്ങളിലും പങ്കുണ്ട് എന്നത് ഇപ്പോഴും വ്യക്തമല്ല.എപ്പോഴെങ്കിലും സാമാന്യം വ്യക്തതയോടെ പൊതു സമൂഹത്തിനു ലഭ്യമാകും എന്ന് പ്രതീ ക്ഷിക്കാനുമില്ല ജനം ഇപ്പോൾ തന്നെ പുതിയ് വാർത്തകൾക്കായി ദാഹിച്ചു തുടങ്ങി. രേടിങ്ങുകൾ ഇടിയുമ്പോൾ ചാനലുകൾ കൂടുതൽ എരിവും പുളിയുമുള്ള വാർത്തകൾ കൊണ്ടുവരും അതോടെ സോളാർ വിവാദവും അതിലെ കഥാ പാത്രങ്ങളും വിസ്മ്രുതിയിലാാകും .
ഈ ലേഖനത്തിന്റെ ചിന്താവിഷ യം മ്റ്റൊന്നാണ് .പത്തൊന്പതാം നൂറ്റാണ്ടിൽ തൃശൂർ ജല്ല എന്ന് ഇപ്പോൾ വ്യവഹരിക്കുന്ന പ്രദേശത്ത് കുറിയിടത് മന എന്ന നമ്പൂതിരി ഇല്ലത്തെ താത്രിക്കുട്ടി അന്തർജ്ജനം അനുഭവിച്ച സ്മാർത്ത വിചാരം എന്ന ദുര്യോഗ്തെപ്പറ്റി .അതും ഇന്ന് മാധ്യമങ്ങൾ നടത്തുന്ന സമാന വിചാരനയെപറ്റി ആണ് ഈ ഈലേഖനം .
ചരിത്രാതീത കാലം മുതൽ ഇരുപതാം നൂറ്റാണ്ട് വരെ നമ്പുതിരി സമൂഹത്തിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് സ്മാര്തവിചാരം .വിവാഹേതര ലൈംഗിക ബന്ധത്തിൽ എര്പ്പെട്ടു എന്ന് ആരോപിക്കപ്പെട്ട നമ്പുതിരി സമുദായത്തിലെ സ്ത്രീകൾ ആ സമുദായത്തിലെ വേദ പണ്ഡിതർ ഉൾപ്പെടുന്ന ഒരു സമിതിയുടെ മുന്നിൽ ഹാജരവുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നതിനെ ആണ് സ്മാര്ത വിചാരം എന്ന് വിവക്ഷിക്കപ്പെട്ടിരുന്നത് .
കുറിയിടത് താത്രി എന്ന അന്തർജനം ഇത്തരം ഒരു വിചാരണക്ക് വിധേയായി. .അറുപതിൽ അധികം പുരുഷന്മാരുടെ പേരുകളാണ് അവർ വെളിപ്പെടുത്തിയത്. അവരിൽ ഒരാൾ ജഡ്ജി ഗോപാല മേനോൻ എന്ന വ്യക്തി ആയിരുന്നു .പ്രശസ്ത തമിഴ് നടനും തമിഴ്നാട് മുഖ്യ മന്ത്രിയും ആയിരുന്ന എം ജി രാമചന്ദ്രൻ ഇദ്ദേഹത്തിന്റെ പുത്രനാണ് .പടിയടച്ചു പിണ്ഡം വച്ചു ഇല്ലത്ത് നിന്നും പുറത്താക്കപ്പെട്ട താത്രിക്കുട്ടിയെ അതിനു ശേഷം വിവാഹം കഴിച്ചു സംരക്ഷിച്ചത് ഒരു ആൻഗ്ലോ ഇന്ത്യൻ റെയിൽവേ എൻജിൻ ഡ്രൈവർ ആയിരുന്നു . ആ വിവാഹ ബന്ധത്തിലെ മൂന്നാം തല്മുരക്കാരി ആണ് സിനിമാ നടി ഷീല .
സോളാർ തട്ടിപ്പുകാരി സരിത പേരുകൾ വെളിപ്പെടുത്തും എന്ന് മാധ്യമങ്ങൾ പ്രചരിപ്പിചെങ്കിലും അവർ അവരെയെല്ലാം നിരാശപ്പെടുത്തി .തങ്ങളുടെ പേര് സ്മാർതവിചാരതിൽ വരും എന്ന് ഭയപ്പെട്ടവർ പല നാളുകൾക്കു ശേഷം ഒന്ന് സമാധാനമായി ഉറങ്ങി .എങ്കിലും സരിതയുടെ കയ്യിൽ ബോംബുകൾ പലതും ഉണ്ടെന്നാണ് കിംവദന്തി . ഉചിതമായ സമയത്ത് അവയുടെ സഹായത്തോടെ നൂലാമാലകളിൽ നിന്നും രക്ഷപെടാം എന്നും അവർ കണക്കു കൂട്ടുന്നുണ്ടാവം
താത്രിക്കുട്ടി അന്തര്ജനതിന്റെ സ്മാര്ത്തവിചാരത്തിന്റെ ഒരു ആന്റി ക്ലൈമക്സ് കൂടി പറഞ്ഞാലേ അതിന്റെ സ്വാരസ്യം പൂർണമാകയുള്ളൂ .അവസാനത്തെ പേര് താത്രിക്കുട്ടി വെളിപ്പെടുത്താൻ ഭാവിച്ചപ്പോൾ ആചാര്യൻ നടപടികൾ നിരത്തിവച്ച്.സമയം അവസാനിച്ചു എന്ന ന്യായത്തിൽ .താത്രിക്കുട്ടിക്കു പറയുവാനുണ്ടായിരുന്നത് ആചാര്യന്റെയോ അദ്ദേഹത്തിന് വളരെ വേണ്ടപ്പെട്ട ആരുടെയോ പേരായിരുന്നു എന്ന് അക്കാലത്ത് കിംവദന്തി ഉണ്ടായിരുന്നത്രേ. ജഡ്ജി ഗോപാലമേനോൻ ഉൾപ്പടെ അരുപതിലെരെപ്പേർ നാടുകടത്തൽ പോലെയുള്ള പല കഠിന ശിക്ഷക്ൾക്കും വിധേയരായി.താത്രിക്കുട്ടി പടിയടച്ചു പിണ്ഡം വൈക്കപ്പെട്ടു. ആചാര്യൻ തന്റെ ഉത്തുന്ഗ പദവിയിൽ തുടര്ന്നും വിരാജിച്ചു .ഒരു പക്ഷെ മറ്റനേകം സ്മാര്തവിചാരങ്ങൾക്ക് ആചാര്യ സ്ഥാനം വഹിച്ചുകൊണ്ട്
ചരിത്രം ആവര്തിക്കപ്പെടുന്നു ഒരിക്കൽ യഥാർത്ഥമായും പിന്നെ പൊറാട്ട് നാടകമായും