Sunday, March 10, 2013

മംഗളം പോലെ നാറിയ പത്രം -ഒരു പിന്കുറിപ്പ്

കഴിഞ്ഞ  രണ്ട് മൂന്നു ദിവസങ്ങള്‍ മലയാള മാധ്യമങ്ങളുടെ വെള്ളി വെളിച്ചം കീഴൂട്ട് കുടുംബത്തിലെ അങങ്ങള്‍ക്കായി സംവരണം ചെയ്തിരുന്നു കേരളത്തിലെ ഒരു കുടുംബത്തിനും സമീപ കാലത്ത് ലഭിക്കാത്ത ഭാഗ്യം. കരുണാകരന്റെ ഉഗ്ര  പ്രതാപ കാലത്ത് കണ്ണോത് കുടുംബാങ്ങങ്ങള്‍ക്ക് പോലും ലഭിക്കാത്ത മഹാ ഭാഗ്യം.

മാധ്യമങ്ങളുടെ Arc Light കള്‍ കൂടുതല്‍ വാര്‍ത്താ മൂല്യമുള്ള മുഖങ്ങളെ തേടി പോകുമ്പോള്‍ കീഴുട്ട് കുടുംബാങ്ങങ്ങളും അവരുടെ അഭ്യുദയാകാക്ഷികളും ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും . കീഴുട്ട് കുടുബത്തിന്റെ പ്രതിച്ചായ നന്നായോ അതോ മോശമായോ?കേരളത്തില്‍ ആദ്യമായി അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടു ജയില്‍ വാസമനുഭവിച്ചു പുറത്തു വന്ന വ്യക്തി നാഥനായ കുടുംബത്തിന്റെ പ്രതിച്ഛായ എന്ത് എന്ന ചോദ്യം സംഗതമാണ് . ഗണേശന്‍ എന്ന ഇളമുരക്കരന്റെ നടപടി ദൂഷ്യങ്ങള്‍ അടക്കം പറചിലുകലായി ഉണ്ടായിരുന്നങ്കിലും താരതമ്യേന അഴിമതി രഹിതന്‍,ഭരണ കാര്യങ്ങളില്‍ സമര്ത്ത്തന്‍ എന്നിങ്ങനെ ചില നല്ല ഗുണങ്ങള്‍ ഉള്ളതിനാല്‍ കുറെയൊക്കെ ജന സമ്മതി നേടിയിരുന്നു . അതേ കാരണത്താല്‍ നടപടി ദൂഷ്യം സംബന്ധിച്ച കേട്ട് കേള്‍വികളില്‍ സംശയത്തിന്റെ ആനുകുല്യം നല്‍കുവാനും ജനം തയ്യാറായിരുന്നു . വലിയ പിള്ളയും ചെറിയ പിള്ളയും തമ്മില്‍ നടന്ന പുലഭ്യം പറചിലുകളെ പെ രും തച്ചന്‍ കോമ്പ്ലെക്സ് എന്ന് എഴുതി തള്ളാനും ജനം തയ്യാറായിരുന്നു .

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മാധ്യമ വിചാരണയില്‍ പല മുഖംമൂടികളും അഴിഞ്ഞു വീണു . വലിയ പിള്ളക്കാവശ്യം മകന്റെ വകുപ്പുകളിലെ പിന്‍ സീറ്റ് ഡ്രൈവിംഗ് ആയിരുന്നു എന്നും ചെറിയ പിള്ളയുടെ ആവശ്യം സ്വേച്ചധിപ്ത്യം ആയിരുന്നു എന്നും വ്യക്തമായി. മുന്നണി ക്കാവശ്യം M L A യെ ആണെന്നും കൊട്ടാരാക്കര മുതല്‍ പത്തനാപുരം വരെയുള്ള O വട്ടത്തില്‍ ചില കീഴുട്ടു തറവാട്ടിലെ ആശ്രിതന്മാര്‍ മാത്രമുള്ള ഒരു ഈര്‍ക്കിലി പാര്‍ട്ടിയെ അല്ലെന്നും എല്ലാവര്ക്കും അറിവുള്ളതാണ് . ഗണേശന്റെ കുടുംബ പ്രശ്നം മുതലെടുത്ത്‌ ചാടിക്കളിക്കുന്ന കുഞ്ഞിരാമാനായി  മന്ത്രിസഭ ഉള്ള കാലം കൊണ്ട് നടക്കാമെന്ന തന്ത്രം വിജയം കണ്ടു . ഒന്നുകില്‍ കുഞ്ഞിരാമന്‍ കളി അല്ലെങ്കില്‍ വെറും M L A എന്ന സമസ്യക്ക് മുന്നില്‍ ചെറിയ പിള്ള മന്ത്രി സ്ഥാനം തന്നെ തിരഞ്ഞെടുത്തു .

ഗണേശനെ പുറത്തു നിന്ന് ആരും വന്നു തല്ലിയിട്ടില്ലെന്നും  മറിച്ചു ഗണേശന്‍ സ്വന്തം ഭാര്യയെ ആണ് തല്ലിയതെന്നും വ്യക്തമായതോടെ മംഗളത്തിന്റെയും P . C . ജോര്‍ജ് ന്റെയും മുഖത്തു ചീമുട്ടകള്‍ വീണു . മീനച്ചിലാറ്റിലെ വെള്ളം മുഴുവന്‍ ഒഴിച്ച് കഴുകിയാലും ഈ ചീമുട്ടകളുടെ നാറ്റം പോവുകയില്ല



 

Tuesday, March 5, 2013

മംഗളം പോലെ നാറിയ പത്രം

കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നാറിയ പത്രം എന്ന ഖ്യാതി മംഗളം നേടി കഴിഞ്ഞു. എനിക്ക് വ്യക്തിപരമായി വളരെ സ്നേഹ ബഹുമാനങ്ങലുള്ള പരേതനായ എം. സി . വര്‍ഗിസ് എന്ന നല്ല മനുഷ്യന്റെ ഒരു പുര്‍ഷയുസ്സിറെ അധ്വാന ഫലമായ ആ പത്രതെപ്പറ്റി ഇങ്ങനെ പറയുന്നത് വളരെ ഹൃദയവേദനയോടെ  തന്നെ ആണ് . ദീപിക പത്രത്തിന് സമിപത്ത് എം. സി . എം. പ്രസ്‌ എന്ന ചെറിയ സ്ഥാപനം  നടത്തുന്ന കാലം മുതലുള്ള സൗഹൃദം വളര്‍ച്ചയുടെ പടവുകള്‍ ചവട്ടി കയറിയപ്പോഴും കാത്തു സുക്ഷിച്ച ആ നല്ല മനുഷ്യന്റെ ആത്മാവ് തന്റെ വിയര്‍പ്പും ഹൃദയരക്തവും നല്‍കി  വളര്‍ത്തിയ സ്ഥാപനത്തിന്റെ ഇന്നത്തെ നില ഓര്‍ത്തു പരിതപിക്കുന്നുണ്ടാവും . മനോരമയുടെ ഇന്നത്തെ നയങ്ങളെക്കുറിച്ചു മാമ്മന്‍ മാപ്പിളയുടെ ആത്മാവ് പരിതപിക്കുന്നത്‌ പൊലെ.

കഴിഞ്ഞ കുറെ നാളുകളായി paid news ന്റെ വിഹാര രംഗമായിരുന്നു ഈ പത്രം. കഴിഞ്ഞ ദിവസം ഒരു മന്ത്രിയെ അദ്ദേഹത്തിന്റെ രഹസ്യ കാമുകിയുടെ ഭര്‍ത്താവ് മന്ത്രി മന്ദിരത്തില്‍ കയറി തല്ലി എന്ന വാര്‍ത്ത ലീഡ് ന്യുസ് ആയി നല്‍കിയതോടെ അതി നീചമായ പത്ര പ്രവര്‍ത്തനത്തിന്റെ മുഖമാണ് പുറത്തു വന്നത് . മന്ത്രിയുടെ ഊരോ പേരോ ഒന്നും നല്‍കാതെ എല്ലാ മന്ത്രിമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ വാര്‍ത്തയുടെ സസ്പെന്‍സ് അധികം നീണ്ടു
 നിന്നില്ല. പൂഞ്ഞാര്‍ പുലി പി. സി . ജോര്‍ജ് സംശയാലുക്കളുടെ ചോദ്യങ്ങള്‍ക്ക്
 ഉത്തരം കൊടുത്തു ആ മനുഷ്യന്‍ ഗണേശന്‍ തന്നെ. തനിക്കു വ്യക്തമായ തെളിവുണ്ട്
 .ഉണ്ടിരുന്ന അച്ചായന്‍ ഒരു വെളിപാടുണ്ടയതല്ല . തന്റെ പ്രിയ നേതാക്കളായ ഓ  സി   യെയോ മാണി സാറിനെയോ ജനം സംശയിക്കരുത്‌ എന്ന ആത്മ പ്രചൊദനത്താലാണ് അച്ചായന്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് . തലയില്
‍ ആള്‍ താമസമുള്ള  ഏവര്‍ക്കും റുട്ട് മനസിലാകുമല്ലോ .

ഗണേശന്റെ  പൂര്‍‍വ ചരിത്രം അറിയുന്ന ആര്‍ക്കും അദ്ദേഹം യാമിനി തങ്കച്ചി അല്ലാതെ  മറ്റൊരു സ്ത്രീയെയും ശ്രുന്ഗാര രസത്തോടെ നോക്കിയിട്ടില്ലന്നോ
നോക്കുകയില്ലന്നോ ചിന്തിക്കാന്‍ കഴിയില്ല. സിനിമാക്കാരെ പറ്റിയുളള മുന്‍വിധി
കൊണ്ടല്ല ഇത് പറയുന്നത് . കേരളത്തിലെങ്ങും അങ്ങാടി പാട്ടായ ചില അരമന
 രഹസ്യങ്ങളുടെ  പിന്ബലത്തിലാണ് . ആയതിനാല്‍ പുഞ്ഞര്‍ അച്ചായന്
‍ പറയുന്നത് പൂര്‍ണമായും തള്ളി കളയേണ്ടതില്ല. അച്ചായന്റെ വിശ്വസനീയത  എന്ത് തന്നെ ആയിരുന്നാലും. അച്ചായനും ഗണേശനും തമ്മില്‍ കണക്കുകള്‍
 പലതും തീര്‍ക്കനുണ്ടാവും . സാത്വികനായ പി. ജെ. ജോസഫ് എന്ന
 മന്ത്രിക്കെതിരെ  ഒന്നിലേറെ സ്ത്രിവിഷയ കേയ്സുകള്‍ ഉയര്‍ത്തി
 വിടുവാനും  കുറച്ചു കാലത്തേക്കെങ്കിലും ജോസഫിന്റെ മന്ത്രിസ്ഥാനം
 തെറിപ്പിക്കുവാനും  കഴിഞ്ഞ പുഞ്ഞര്‍ അച്ചായന് ,ഗനെശനിട്ട് ഒരു പണി
 കൊടുക്കുന്നതെ പുഷ്പം പോലെ സാധിക്കുന്ന കാര്യമല്ലേ?

ഈ നാറ്റകെസില്‌ തല വച്ചുകൊടുക്കുക വഴി മംഗളം സ്വയം
 നാറുകയായിരുന്നു . ഒരു ലീഡ് ന്യൂസ്‌ ഊരും പേരും ചേര്‍ക്കാതെ
 പ്രസിധികരിച്ചത്  തനി ശിഖണ്ടിതരമാണ് . സംഭവത്തില്‍ ഉള്‍പ്പെട്ടു എന്ന്
 ആരോപിക്കപ്പെടുന്ന മന്ത്രിയുടെ പെരുവച്ചാല്‍ നിയമ നടപടികള്‍
നേരിടേണ്ടി  വരുമെന്ന ഭായമാവണം ഇത്തരം ഒരു ആണും പെണ്ണും കെട്ട  വാര്‍ത്ത  ലീഡ് ന്യുസ് ആക്കുവാന്‍ ഇടയാക്കിയത് .

പൂഞ്ഞാര്‍ പുലിയെപ്പോലുള്ള രാഷ്റ്റ്രിയക്കരനു  ചെളി കാണുന്നിടത്ത്
ചവിട്ടുകയും  വെള്ളം കാണുന്നിടത്ത് കഴുകുകയും ചെയ്യാം .എന്നാല്‍ ഒരു പത്രത്തിന്റെ ഏറ്റവും വലിയ ആസ്തി അതിന്റെ വിശ്വാസ്യതയാണ് . അത് നഷ്ടപ്പെടുത്തി താല്‍കാലിക ലാഭം മാത്രം കാംഷിക്കുന്ന നാള്‍ മുതല്‍ അതിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങും . വാര്‍ത്ത ശരിയെന്നു ബോധ്യമുണ്ടെങ്കില്‍ ആണത്തത്തോടെ അത് തുറന്നു പറയാനും നിയമ നടപടികള്‍ നേരിട്ട് സത്യം തെളിയിക്കുവാനും  ഉള്ള ആര്‍ജവം ഒരു പത്രതിനുണ്ടാവണം . അല്ലാത്തവര്‍ ഇത്തരം രാഷ്ട്രിയ കൂട്ടികൊടുപ്പുകള്‍ക്ക് പോകരുത് .