Sunday, January 6, 2013

തിരഞ്ഞെടുപ്പ് ചിലവുകള്‍ -മനോരമ ചാനലിന്റെ വെളിപ്പെടുത്തലുകള്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനര്തികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച കണക്കുകളെ സംബന്ധിച്ച് മനോരമ ചാനെല്‍ ചില വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നു.യു.ഡി.എഫ്.ഘടക കക്ഷി സ്ഥാനര്തികള്‍ക്ക് കൊണ്ഗ്രെസ്സ് നല്‍കിയ പത്തു ലക്ഷം രൂപ വീതമുള്ള സഹായം സ്ഥാനര്തികള്‍ സമര്‍പ്പിച്ച കണക്കുകളില്‍ പെടുത്തിയിട്ടില്ല എന്നതായിരുന്നു ആ വാര്‍ത്ത.മറ്റു ചാന്നെലുകളും ഈ വാര്‍ത്ത‍ ആഘോഷിക്കുകയുണ്ടായി .ഗുരുതരമായ ചട്ട ലന്ഘനമാണ് നടന്നിട്ടുള്ളതെങ്കിലും  ഏതാണ്ട് എല്ലാ യു.ഡി.എഫ്.സ്ഥാനര്തികല്‍ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കും എന്ന് അനുമാനിക്കാനവില്ല.അതുകൊണ്ട് തന്നെ ഇതൊരു നനഞ്ഞ പടക്കമായി അവസാനിക്കും എന്നതില്‍ സംശയം വേണ്ട.റ്റി .എന്‍.ശേഷനെപ്പോലെ ഗട്സ്‌ ഉള്ള ഇലക്ഷന്‍  കമ്മിഷണര്‍ ന്നില്ലതതിനാല്‍ കാര്യങ്ങള്‍ എത്രയും വേഗം ഒതുക്കി തീര്‍ക്കും എന്നതില്‍ സംശയം വേണ്ട.

എങ്കില്‍ പിന്നെ മനോരമ ചാനെല്‍ ഈ വൃഥാ വ്യായാമത്തിന് എന്തിനു ഇറങ്ങി പുറപ്പെട്ടു?കേവലം ഒരു വാര്തയായിരുന്നോ ലക്‌ഷ്യം?യൂ .ഡി.എഫ്.നു ദോഷമായിതിരുന്നതോന്നും ചിന്തിക്ക പോലും അരുത് എന്ന വ്യക്തമായ നയമുള്ള ചാനെല്‍ അബദ്ധത്തില്‍ ഈ വാര്‍ത്ത‍ പുറത്തുവിട്ടതാണെങ്കില്‍  ഇതിനകം ചില തലകള്‍ ഉരുന്ടെനെ.എന്നാല്‍ അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല.പിന്നെ മത്സരത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ വാര്‍ത്ത കൊടുത്തെ മതിയാവൂ എന്നുണ്ടോ?അതുമില്ല.തിരഞ്ഞെടുപ്പ് കണക്കുകള്‍ ഒരു സ്ഥാനാര്‍ഥി യും നേരെ ചൊവ്വേ കൊടുക്കില്ല എന്നത് ഏതു പോലീസുകാരനും അറിയാവുന്ന കാര്യമല്ലേ?

ഇവിടെയാണ്‌ മാധ്യമ രംഗത്തെ planted news എന്ന പ്രതിഭാസം രംഗത്ത് വരുന്നത്.
സര്‍ക്കാരും രാഷ്ട്രിയ പാര്‍ട്ടികളും തങ്ങള്‍ക്കു നേരിട്ട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ അത് അവരുടെ പ്രത്യേക വാര്‍ത്തയായി (scoop  എന്ന് അച്ചടി മാദ്ധ്യമത്തിലും exclusive എന്ന് ദ്രിശ്യ മാദ്ധ്യമത്തിലും  പറയുന്ന സംഗതി )എന്ന നിലയില്‍ വീണുകിട്ടുന്ന വാര്‍ത്ത ആഘോഷിക്കുന്നു .

കൊണ്ഗ്രെസ്സിനു മുസ്ലിം ലീഗിനെ വണങ്ങി മാത്രമേ കേരള ഭരണം കൊണ്ടുപോ കാനവു എന്ന പരമാര്‍ത്ഥം ഇന്ന് പകല്‍ പോലെ വ്യക്തമാണ്.കിട്ടിയ അവസരം ലീഗ് പരമാവധി മുതലാക്കുന്നുമുണ്ട്.ലീഗിന് ലാഭവും കൊണ്ഗ്രെസിനു നഷ്ടവും മാത്രമുണ്ടാക്കുന്ന ഭരണം എന്ന കളി കൊണ്ട് നടക്കാനും കളയാനും വയ്യാത്ത വിഷമ വൃതതിലായ കൊണ്ഗ്രെസ്സ് "ഞങ്ങളുടെ കാശ് കൊണ്ടാണ് ലീഗ് തിരഞ്ഞെടുപ്പ് നേരിട്ടതെന്ന് മാലോകരെ അറിയിക്കുവാന്‍ ചെയ്ത ഒരു ന്യൂസ്‌ planting അല്ലെ ഇതെന്ന് സംശയിക്കുവാന്‍ എല്ലാ കാരണങ്ങളുമുണ്ട് .ഇതിലൂടെ ലീഗിന്റെ മേല്‍ ഒരു മാനസിക മേല്‍കോയ്മ നേടുകയും തല്‍ഫലമായി ലീഗിന്റെ വിലപേശല്‍ ശക്തി കുര്‌ക്കമെന്നും ഉമ്മന്‍ ചാണ്ടി  എന്ന ചാണക്യന്‍ കണക്കു കൂട്ടിയിരിക്കമെന്നും അനുമാനിക്കവുന്നതല്ലേ ? പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടി യുടെ രാഷ്ട്രിയ വളര്‍ത്തു പിതാക്കളായ മനോരമ വഴി ഈ വാര്‍ത്ത‍ വെളിച്ചം കണ്ടതിനാലും?

No comments:

Post a Comment