കേരള രാഷ്ട്രിയത്തിൽ സമീപ കാലത്തായി മത സംഘടനകൾ അമിതമായ സ്വാധീനം ചെലുത്തുവാൻ തുടങ്ങിയിട്ടുണ്ട് . തങ്ങളുടെ സമുദായത്തിലെ ജനങ്ങളെ പൊതുവായി ബാധിക്കുന്ന രാഷ്ട്രിയ വിഷയങ്ങളിൽ മത സംഘടനകൾ ഇടപെടൽ നടത്തുവാൻ ചുമതല ഉള്ളവരാണ് . സംവരണം ,വിദ്യാഭ്യാസ ആനുകുല്യങ്ങൾ , മുതലായി സമുദായത്തിലെ അംഗങ്ങള്ക്ക് ലഭിക്കെണ്ടവ സർകാരിൽ നിന്നും നേടിയെടുക്കുവാൻ സമുദായ നേതൃത്വങ്ങൾക്ക് ചുമതലയുണ്ട്. അതിനാവശ്യമായ നടപടികളും അഭിപ്രായ സ്വാധിനിക്കലും ഈ ലക്‌ഷ്യം നേടുവാൻ ആവശ്യമാണ് .
എന്നാൽ ഇന്ന് സമുദായ സംഘടനകൾ ഇതിനെല്ലാം അപ്പുറത്തേക്ക് നീങ്ങിയിരിക്കുന്നു . യു ഡി എഫ് ഭരണത്തിൽ വരുമ്പോൾ സമുദായ
സംഘടനകളുടെ താല്പര്യം കൂടി പരിഗണിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കറുള്ളത് . വവിധ സമുദായത്തിലുള്ളവർ മന്ത്രിസഭയിലുണ്ടാകേണ്ടത് ഒരു ജനാധിപത്യ സംവിധാനത്തിൽ അനിവാര്യമാണ് . എല്ലാ ജനവിഭാഗങ്ങൾക്കും തങ്ങൾ ഭരണത്തിൽ പങ്കാളികളാനെന്നു തോന്നുവാൻ ഇത് ആവശ്യമാണ് . അങ്ങിനെയുള്ള ചില വിശ്വാസങ്ങൾ ആണല്ലോ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനം . എന്നാൽ അപ്രകാരമുള്ള പ്രാതിനിധ്യങ്ങൾ കൊടുക്കുമ്പോൾ തന്നെ ആരെയൊക്കെ മന്ത്രിമാരാക്കണം എന്ന് തീരുമാനിക്കുന്നതിൽ നിന്നും സമുദായ സംഘടനകൾ വിട്ടു നിൽക്കേണ്ടതാണ് . എന്നാൽ ഇപ്പോൾ മന്ത്രിസ്ഥാന കാംക്ഷികൾ സമുദായ നേതാക്കളുടെ പടിവാതിലുകളിൽ കാത്തു നില്ക്കുന്ന ദയനീയ കാഴ്ചകളാണ് നിത്യേന കാണുന്നത് . നല്ല വകുപ്പുകൾ കിട്ടുവാനും കിട്ടിയ വകുപ്പ് പോകാതിരിക്കുവാനും മന്ത്രി സ്ഥാനം മോഹിക്കുന്നവരും സ്ഥാനതുള്ളവരും സമുദായ നേതാക്കളുടെ സഹായം തേടുന്ന അവസ്ഥ ജനാധിപത്യത്തിനു അപമാനകരമാണ് . എൻ എസ എസ് ആസ്ഥാനത് , കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിന് മുൻപേ കൊണ്ഗ്രെസ്സ് ഹൈകമാന്ഡ് പ്രതിനിധി വന്നു രമേശ് ചെന്നിത്തലക്ക് താക്കോൽ സ്ഥാനം വാഗ്ദാനം ചെയ്തു എന്ന വാര്ത്ത ശരിയാണ് എന്ന് ന്യായമായും വിശ്വസിക്കുവനുള്ള വിവരങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട് .
മന്നത്ത് പദ്മനാഭാൻ മരിച്ചപ്പോൾ പോലും എൻ എസ് എസ് ആസ്ഥാനത് പോയി ആദരാഞ്ജലി അർപ്പിക്കാൻ കൂട്ടാക്കാഞ്ഞ ഇടതു പക്ഷം ഇപ്പോൾ തിരഞ്ഞെടുപ്പ് വേളകളിൽ അവിടേക്ക് സന്ദർശനങ്ങൾ നടത്തുന്നത് പതിവാക്കിയിരിക്കുന്നു . മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കുന്നതിൽ എൻ എസ എസ് അഭിപ്രായം പറയുവാൻ ഇടതുപക്ഷത്തെ സമീപിക്കാത്തത് അത് ഒരു വൃഥാ വ്യായാമം ആയിത്തീരും എന്ന തിരിച്ചറിവ് മൂലമാണ് . അത്രയും നന്ന് . പക്ഷേ എൻ എസ എസിന് ,ദേവസ്വം ബോർഡിലും മറ്റും ഇടതു പക്ഷവും പരിഗണന നല്കാറുണ്ട് എന്നത് സത്യമായി നില നില്ക്കുന്നു .
സമീപ കാലത്ത് എൻ എസ് എസ് നടത്തിയ ചില പരസ്യ പ്രസ്താവനകളും അവ ഉയര്ത്തിയ വിവാദങ്ങളും മൂലം ഈ വിഷയം സംബന്ധിച്ച
ചർച്ചകളിൽ അവര്ക്ക് കൂടുതൽ ന്യൂസ് സ്പെയ്സ് ലഭിച്ചു എങ്കിലും ഇതര മത സംഘടനകളും രാഷ്ട്രിയ വിലപേശൽ നടത്തുന്നതിൽ മോശക്കാരല്ല . കത്തോലിക്കാ സഭാ വിഭാഗങ്ങളും എസ് എൻ ഡി പി,യകൊബായ സഭ എന്നിവരെല്ലാം തരം പോലെ രാഷ്ട്രിയ കൂട്ട് കെട്ടുകൾ ഉണ്ടാക്കുകയും പകരം തങ്ങളുടെ സഹായത്തിനുള്ള വില വാങ്ങുകയും ചെയ്യുന്നു എന്നതും രഹസ്യമല്ല . മുന് കാലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അനുമതി വാങ്ങുക മുതലായവയിൽ ഒതുങ്ങി നിന്നെങ്കിൽ ഇന്ന് ജില്ലാ കലക്ടർ മാരുടെ നിയമനം, തങ്ങളുടെ സ്വാധീന മേഖലകളിലെ സ്ഥാനാർഥി നിര്ണയം,
എന്നിങ്ങനെ നയപരവും ഭരണപരവും ആയ മേഖലകളിൽ വരെ എത്തി ചേര്ന്നിരിക്കുന്നു .
എന്നാൽ ഈ സംഘടനകളുടെ എല്ലാം രാഷ്ട്രിയ ശക്തി എന്തെന്ന് നിർണയിക്കുവാൻ പാർടികൾക്ക് കഴിയുന്നില്ല . സമുദായ സംഘടനകൾ അവകാശപ്പെടുന്നതിന്റെ വളരെ ചെറിയ ശതമാനം മാത്രമാണ് യഥാർത്ഥത്തിൽ അവര്ക്കുള്ളത് . എസ് എൻ ഡി പി ,എൻ എസ് എസ് ,യകൊബായ സഭ എന്നിവർ മുൻകാലങ്ങളിൽ സ്വന്തം പാര്ട്ടി ഉണ്ടാക്കി ദയനീയമായി പൊളിഞ്ഞ ചരിത്രം പോലും മുഖ്യധാര രാഷ്ട്രിയ പ്രസ്ഥാനങ്ങൾ വിസ്മരിക്കുന്നു എന്നത് തികച്ചും അതിശയകരമാണ് . എസ എൻ ഡി പി യുടെ എസ ആർ പി എന്ന പാര്ട്ടിയും എൻ എസ എസ ഉണ്ടാക്കിയ എൻ ഡി പി എന്ന പാർട്ടിയും ജെ എസ പി എന്ന പേരിൽ യാകൊബായ സഭ ഉണ്ടാക്കിയ പാര്ടിയും ദയനീയ പരാജയങ്ങളായത് നേരിൽ കണ്ടിട്ടുള്ളവരാണ് ഇന്നത്തെ യു ഡി എഫ് നേതാക്കളിൽ പലരും.
എന്നിട്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ പെരുന്നയിലേക്കും
കണിച്ചുകുളങ്ങരയിലേക്കും ഇവർ തീർത്ഥടനം നടത്തുന്നു . സ്ഥാന മാനങ്ങൾ പങ്കുവയ്ക്കുവാൻ തിട്ടൂരങ്ങൾ വാങ്ങുന്നു. കലക്ടരെയും പോലീസ് സുപ്രണ്ടിനെയും ആക്കുവാനും നീക്കുവാനുമുള്ള നിർദേശങ്ങൾ ചെവിക്കൊള്ളുന്നു .
ഇതിന്റെയെല്ലാം പരിണിത ഫലം കേരളം വീണ്ടും ഭ്രാന്താലയമായി കൊണ്ടിരിക്കുന്നു .
ഇതെല്ലം ആര്ക്കുവേണ്ടി?എന്തിനുവേണ്ടി?