Friday, March 11, 2016

തിരഞ്ഞെടുപ്പും ചില ഈർക്കിൽ പാർടികളും

ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകളും പത്തി വിടരത്തിയാടും  എന്ന  പഴഞ്ചൊല്ല് പൊലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചില ഈർക്കിൽ പാരടികളും മത സാമുദായിക സംഘടനകളും ബഹുജന അടിത്തറയുള്ള പാർടികളെ മുൾമുനയിൽ നിർത്തുന്നതും കൊമ്പുകുതിക്കുന്നതും എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കാണുന്ന ആവർത്തന വിരസതയുള്ള കാഴ്ചകളാണ് .തിരഞ്ഞെടുപ്പിന് ശേഷം ഇവർ മന്ത്രി സ്ഥാനത്തിനും കൊർപ്പരെഷ ൻ  പദവികൽക്കും വിലപേശുന്നു .സീറ്റുകളും മറ്റു പദവികളും വിറ്റു കാശാക്കുന്നത്‌ വരെ ഈ പാർട്ടികൾക്ക് മടിയുള്ള കാര്യമല്ല .
ഇത്തരം വേലിയിലിരിക്കുന്ന പാമ്പുകളെ എന്തിനു ചുമലിലേറ്റി നടക്കണം എന്ന് പ്രധാന പാർടികൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .ഇപ്പോൾ  ഒരു പുതുമയുള്ള ഡിമാൻണ്ട്‌ കൂടി ഈ പാർടികൾ മുന്നോട്ടു വയ്ക്കുന്നു .ജയം ഉറപ്പായ സീറ്റുകൾ തന്നെ അവര്ക്ക്  വേണം .അല്ലാത്തവ പ്രധാന പാര്ടികല്ക്കും.ചുരുക്കത്തിൽ ഒരു പഞ്ചായത്ത് വാർഡിൽ പോലും സ്വന്തം നിലയില ജയിക്കാൻ കെൽപ്പില്ലാത്ത പാർടിയെ  മറ്റു പാര്ടിയുടെ ജന പിന്തുണയുള്ള മണ്ഡലത്തിൽ നിരത്തി ജയിപ്പിച്ചു മന്ത്രിയും മറ്റും ആക്കണം .അധികാരത്തിൽ ഉള്ളപ്പോൾ അഴിമതി നടത്തുക എന്നത് മാത്രമാണ് ഇവരുടെ ധര്മം .ഇവർ നടത്തുന്ന അഴിമതിയുടെയും മറ്റുഅതിക്രമങ്ങളുടെയും പാപ ഭാരവും പെറെണ്ടതും മുഖ്യകക്ഷി  തന്നെ .

ഈ ദൂഷിത വലയത്തിൽ നിന്നും  നാടിനെമോചിപ്പിപ്രവണത ക്കേണ്ടത്  നമ്മൾ വോട്ട് ചെയ്യുന്നവരാണ് .നമ്മുടെ രാഷ്ട്രിയ അഭിപ്രായം എന്തായാലും ഇത്തരം ഈർക്കിൽ പാർടികളെ പിന്തുണക്കില്ല എന്ന്  നാം തീരുമാനിക്കയും വേണ്ടി വന്നാൽ നോട്ടക്ക് വോട്ട് ചെയ്കയും വേണം .

ഇപ്പോൾ മറ്റൊരു സമ്മർദ ഗ്രൂപ്പ് കൂടി വ്യാപകമായി രംഗത്ത് വന്നിട്ടുണ്ട് .സാമുദായിക -മത സംഘടനകളാണ് ഈ ഗണത്തിലുള്ളത് .ഓരോ സമുദായവും തങ്ങളുടെ സ്ഥാനാർഥി പട്ടികയുമായി രാഷ്ട്രിയ പര്ടികളെ സമീപിക്കുന്നു ,വലതു പക്ഷ പാർടികൾ അവര്ക്ക് ചെവി കൊടുക്കുകയും ചെയ്യുന്നു .അടുത്ത കാലത്തായി ഇടതു പക്ഷവും സാമുദായിക പ്രീണനത്തിനു വഴങ്ങാൻ തുടങ്ങിയിരിക്കുന്നു .

ഈ  പ്രവണതയും എതിർക്കപ്പെടെണ്ടതാണ് . വേണ്ടി വന്നാൽ നോട്ട ഉപയോഗിച്ചും
























































































































Monday, November 2, 2015

ടി .വി .തോമസും പവത്തിലും പിന്നെ കുര്ബാനയും

 പവത്തിൽ മെത്രാൻ അദ്ദേഹത്തിന്റെ ആത്മ കഥയില ടി .വി .തോമസ്‌ എന്ന മണ്മറഞ്ഞ കമ്മുനിസ്റ്റ്‌ നേതാവിനെപ്പറ്റി നടത്തിയ ചില പ്രസ്താവനകൾ വിവാദം ആയ പശ്ചാത്തലത്തിൽ ആണ് ഇതെഴുതുന്നത് .മാധ്യമങ്ങളിൽ നടന്ന തര്ക്ക വിതര്ക്കങ്ങളെല്ലാം ബിഷപ്പ് പവത്തിൽ നടത്തിയ പരാമർശങ്ങൾ സത്യമോ അല്ലയോ എന്നതിനെ കേന്ദ്രികരിചായിരുന്നു .അക്കാര്യത്തിൽ കത്തോലിക്കാ സഭക്കും കമ്മുനിസ്റ്റ്‌ പാര്ട്ടിക്കും വിഭിന്നമായ കാഴ്ച്ചപ്പടുകലാനുള്ളത് .അതിലേക്കു പുതുതായി ഒന്നും ഇവിടെ പറയാനില്ല .എന്നാൽ അവശേഷിക്കുന്ന ചില  ചോദ്യങ്ങളാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം .

1.ആദ്യത്തെ പരാമര്ശം 1972 കാലഘട്ടത്തിൽ ടി വി യും ബിഷപ്പും തമ്മിൽ നടന്ന കൂടി കാഴ്ചയെപ്പറ്റി ആണ് .ടി വി കൂടി അന്ഗമായ സര്ക്കരിനെതിരെ കത്തോലിക്കാ സഭ നടത്തിയ സമരത്തിൽ സഭക്ക് പിന്തുണ അറിയിച്ചു എന്നതാണ് .ചങ്ങനാശ്ശേരി അരമനയിൽ പ്രൈവറ്റ് കാറിൽ ചെന്ന് ടി വി പിന്തുണ പ്രഖ്യാപിച്ചു എന്നാണു ബിഷപ്പ് പറയുന്നത് .അപ്രകാരം ടി വി ചെന്നതിനൊ അന്നത്തെ സഹായ മെത്രാൻ മാത്രം ആയിരുന്ന പവതിലിനെ കണ്ടു സംഭാഷണം നടത്തിയതിനോ സാക്ഷികളെ ആരെയും ബിഷപ്പ്  അണി നിരത്തുന്നില്ല .എന്തായിരുന്നാലും ആ കാര്യത്തിന്റെ സത്യസത്യങ്ങളല്ല  ഇവിടെ പരാമർശിക്കപ്പെടുന്നത് .രാഷ്ട്രീയത്തിൽ പരസ്യ നിലപാടും  പരസ്യപ്പെടുതാത്ത നിലപാടും ഉണ്ടായിരിക്കാനുള്ള സാധ്യത നിലനില്ക്കെ ,ടി വി എന്ന കുശാഗ്രബുദ്ധിയായ രാഷ്റ്റ്രിയക്കരൻ അപ്രകാരം ഒരു രഹസ്യം പറഞ്ഞെങ്കിൽ ,ആ രഹസ്യം അങ്ങിനെ തന്നെ നിലനിര്ത്തുക ആയിരുന്നില്ലേ മാന്യത?പ്രത്യേകിച്ച് അനേകരുടെ കുമ്പസാര രഹസ്യങ്ങൾ സൂക്ഷിക്കുവാൻ കടപ്പെട്ട ഒരു പുരോഹിതാൻ?

2 .മറ്റൊരു വെളിപ്പെടുത്തൽ , ടി വി  മരണാസന്ന വേളയിൽ കുര്ബാന കൈക്കൊള്ളുവാൻ ആഗ്രഹിച്ചു  എന്നും പാർട്ടിക്കാർ അത് തടഞ്ഞു എന്നുമാണ് ഈ വിഷയത്തിൽ സഭയും പാർട്ടിയും സാക്ഷികളെ അണി  നിരത്തുന്നുണ്ട്‌ .പക്ഷെ ഇവിടെ വിശകലനം ചെയ്യുന്നത് മറ്റൊന്നാണ് .വിശുദ്ധ കുര്ബാന  വിശ്വാസികള്ക്ക് ,ആത്മാവിന്റെ രക്ഷക്കായി നല്കേണ്ട ഒരു കൂദാശ  ആണ്. തനിക്കു കുര്ബാന സ്വീകരിക്കണം എന്ന് വിശ്വാസിക്ക് സ്വയം തോന്നുക  എന്നതാണ് അതിലെ ആദ്യ പടി .തനിക്കു പാപ വിമോചനം ആവശ്യമെന്ന് വിശ്വാസിക്ക് തോന്നുകയും പാപ മോചനത്തിനുള്ള കര്മം -കുമ്പസാരം മുതലായവ -അതിലേക്കായി പൂര്തികരിക്കെണ്ടതുണ്ട് . ഒരു വിശ്വാസി രോഗക്കിടക്കയിൽ ആയിരിക്കുമ്പോൾ കുര്ബാന സ്വീകരിക്കാൻ ആഗ്രഹിച്ചാൽ അത് നടത്തുവാനുള്ള ചുമതല വൈദീകര്ക്കുണ്ട് .എന്നാല് മരണാസന്ന നിലയില ബോധത്തിനും അര്ഥ ബോധത്തിനും അബോധത്തിന് ഇടയിലൂടെ മാറി മാറി സഞ്ചരിക്കുന്ന ഒരാളുടെ സമീപത്തേക്ക് ഇടിച്ചു കയറി ചെന്ന് തിരുവത്താഴം നല്കുന്നത് ആ വിശുദ്ധ കര്മത്തെ അവഹെളിക്കയാണ് .പ്രത്യേകിച്ച് ആ വ്യക്തി വിശ്വാസി അല്ലെങ്കിൽ .

3.ടി വി ക്കും മത്തായി ചാക്കോക്കും  നല്കിയതായി ബിഷോപ്പന്മാർ  അവകാശപ്പെടുന്ന  ഈ വിശുദ്ധ കുര്ബാന ദാനം സമാനമായ നിലയില സഭാ  വിശ്വാസപരമായി നിലപാടുകൾ എടുത്തിട്ടുള്ള പല  സാധാരണ വിശ്വാസികള്ക്ക് നിഷേധിക്കപ്പെട്ടിട്ടില്ലേ?അതിനു എന്ത് നീതികരനമാണ് ഉള്ളത്?

Sunday, September 13, 2015

വീര സഖാവേ വീയെസ്സേ !


വി. എസ . വീണ്ടും ഗോളടിചിരിക്കുന്നു .വീണ്ടും മുന്നാർ ,വീണ്ടും വി എസ് .ഒരു മാരക കൂട്ടുകെട്ട് .

കേരളത്തിലെ രാഷ്ട്രിയക്കാർ പരാജയപ്പെട്ടിടത്ത് വി എസ് വിജയം കൊയ്തു . താരതമ്യേന പ്രായം കുറഞ്ഞ രാഷ്ട്രീയക്കാരുടെ (സ്വന്തം പര്ടിയ്ലെയും മരുപക്ഷത്തെയും )പരമ്പരാഗത ശൈലി തോറ്റ സ്ഥാനത്ത് ,കാലഹരണപ്പെട്ട പുണ്യാളൻ എന്ന് സ്വന്തം പക്ഷത്തെ കപട ബുദ്ധി ജീവികൾ അധിക്ഷേപിച്ച ,വീര സഖാവ് തന്റെ പ്രസക്തി ജന മുന്പാകെ തെളിയിച്ചു.

കക്ഷി ഭേദമന്യേ ട്രേഡ് യുണിയൻ നേതാക്കൾ ,തങ്ങളെ തിരെഞ്ഞെടുത്തു എന്ന കുറ്റത്തിന് പാവം തൊഴിലാളികളെ ബംഗ്ലാവിന്റെയും മക്കൾക്ക്‌ ഉദ്യോഗങ്ങളുടെയും രൂപത്തിലുള്ള വഞ്ചനയുടെ വെള്ളിക്കാശുകൾക്ക്  ടാറ്റ മുതലാളിക്ക് ഒറ്റു കൊടുത്ത് അപഹാസ്യരായി ജനമുന്നിൽ നില്ക്കുന്നു .തോട്ടം തൊഴിലാളികള്ക്ക് കങ്കാണി മാരുടെയും മുതലാളി മാരുടെയും ചൂഷണത്തിൽ നിന്നും മുക്തി നേടിക്കൊടുത്തതിൽ  പഴയ തലമുറ കമ്മ്യുണിസ്റ്റ് നേതാക്കൾ  വഹിച്ച പങ്കു ചരിത്രമാണ് .അവിടെയെല്ലാം കരിങ്കാലി യുനിയനുകൾ സ്ഥാപിച്ചാണ് കോണ്‍ഗ്രസിന്റെ ട്രേഡ് യുണിയനുകൾ  മലമടക്കുകളിൽ ഇടം നേടിയത്.ഇതു മൂലം ഒരു "ലീടര്ക്ക് "
കരിങ്കാലി എന്നാ ഇരട്ടപ്പേര് ആയുഷ്കാലം പെരേണ്ടി വന്നു.കാലക്രമത്തിൽ കൊണ്ഗ്രെസ്സ് യുനിയനുകളും കളം മാറ്റി ചവിട്ടി തൊഴിലാളികളുടെ ഇടയിൽ സ്വീകാര്യത നേടി .

പരിപ്പുവട -കട്ടൻകാപ്പി സംസ്കാരത്തിൽ നിന്നും കമ്മ്യുണിസ്റ്റ്  നേതാക്കൾ  ചിക്കെൻ  ഫ്രൈ  - പറോട്ട സംസ്കാരത്തിലേക്ക് സന്നിവേശിക്കപ്പെട്ട പ്പോൾ  തൊഴിലാളിയുടെ ഹൃദയത്തുടിപ്പുകൾ അവര്ക്ക് അന്യമായി .താമസിക്കാൻ ബംഗ്ളാവ് കളും  മക്കൾക്ക്‌ മാനേജർ ഉദ്യോഗവും കിട്ടിയപ്പോൾ അതെല്ലാം കൈനീട്ടി വാങ്ങാനും  ടാറ്റക്ക്  കങ്കാണി പണി ചെയ്യുവാനും പ്രത്യയശാസ്ത്ര വേലിക്കെട്ടുകൾ  വിലങ്ങായില്ല .സർവ കക്ഷി യോഗത്തിൽ പോരടിക്കുന്നവർ മൂന്നാറിന്റെ ശീതള അന്തരീക്ഷത്തിൽ സൗഹൃദം പങ്കു വച്ചു . ജീവിത യാഥാർത്യങ്ങൾ പട്ടിണിയുടെയും പരിവട്ടതിന്റെയും രൂപത്തില തങ്ങളുടെ മുന്നില് അവതരിച്ചപ്പോൾ  തൊഴിലാളികൾ ,തങ്ങളുടെ ജീവിതവും  തങ്ങളുടെ നേതാക്കളുടെയും ജീവിതവും തമ്മിൽ താരതമ്യം ചെയ്തു നോക്കിയപ്പോൾ അവര്ക്ക് മുന്നില് യാധാര്ത്യങ്ങൾ മറ നീക്കി വന്നു .നേതാക്കളെ തള്ളി പറഞ്ഞുകൊണ്ട് അവർ സമര മുഖതെക്കിറങ്ങി .
തങ്ങൾക്കു വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേ ഒരു നേതാവ് വി എസ ആണെന്ന് ഔപചാരിക വിദ്യാഭ്യാസം കുറവായ അവർ കണ്ടെത്തി .തൊഴിലാളി സ്ത്രീകൾ എത്ര കൃത്യമായാണ് ടി വി ചർച്ചകളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത് . അതാണ്‌ ഇന്നത്തെ തൊഴിലാളി . അവരുടെ കാര്യം പറയാനും നേടാനും അവരക്കറിയാം . ആരെ വിശ്വസിക്കാമെന്നും ആരെ വിശ്വസിക്കാൻ കൊള്ളില്ല എന്നും അവർ മനസ്സിലാക്കിയിരിക്കുന്നു.ഒരു പുതിയ ട്രേഡ് യുണിയൻ  സംസ്കാരത്തിന്റെ  ഇടിമുഴക്കമാണ്‌ ഇവിടെ മുഴങ്ങുന്നത് .അതിൽ പരമ്പരാഗത ട്രേഡ് യുണിയൻ ശൈലി കാലഹരണപ്പെട്ടു  . പീരുമെട്ടിലും ദേവികുളത്തും പണ്ട് പി.ടി.പുന്നൂസും റോസമ്മയും കുന്നും മലയും നടന്നു കയറി കപ്പ പുഴുങ്ങിയതും കട്ടൻ കാപ്പിയും കുടിച്ചു നടത്തിയ ട്രേഡ് യുനിയാൻ പ്രവര്ത്തനം തിരിച്ചു വരേണ്ട കാലം ആഗതമായി . പുന്നപ്ര വയലാറിൽ നിന്നും രാഷ്ട്രീയ ബാല പാഠങ്ങൾ പഠിച്ച വി എസ അല്ലാതെ ഇന്ന് ആരുണ്ട്‌?

Thursday, August 20, 2015

സി പി എം നേരിടുന്ന ഐ Identity Crisis Part II

ഇന്ന് സി പി എം രണ്ടു വിധത്തിലുള്ള ചിന്താ ധാരയുള്ള ഒരു പ്രസ്ഥാനമായി തീര്ന്നിരിക്കുന്നു . പര്ട്യുടെ പരീക്ഷണ ഘട്ടങ്ങളിൽ പാര്ട്യോടൊപ്പം നില്ക്കുകയും ത്യാഗങ്ങൾ സഹിക്കയും ചെയ്ത ഒരു സമൂഹം -ആ സമൂഹത്തോട് വൈകാരികമായും ചിന്താ ധരാപരമായും ഒത്തു ചേരുന്ന പുതു തലമുറയും ഒരു വിഭാഗം .എന്നാൽ ഈ സാമുഹ്യ പസ്ച്ചതലമുള്ളവർ സന്ഘ്യപരമായി ശോഷിച്ചു കൊണ്ടിരിക്കുന്നു .നവ ഉദാര സാമ്പത്തിക നയങ്ങളെയും പുതു തലമുറയുടെ സാമുഹ്യ -സാമ്പത്തിക കാഴ്ചപ്പാടുകളെയും തീഷ്ണമായി എതിര്ക്കയും ചെയ്യുന്ന വിഭാഗമാണ്‌ ഇവര . വി എസ നെ ഇത്തരക്കാർ തങ്ങളോടു ഇഴയടുപ്പമുള്ള നേതാവായി അവർ കാണുന്നു . വി എസ നു നേരിടുന്ന ഓരോ തിരിച്ചടിയും തങ്ങൾക്കു നേരിടുന്ന പരാജയമായി അവർ കാണുന്നു .

നവ ഉദാര സാമ്പത്തിക നയങ്ങള പുരോഗതിയിലേക്ക് വഴിതെലിക്കുമെങ്കിൽ എന്തുകൊണ്ട് അത് ആയിക്കൂടാ എന്ന് ചിന്തിക്കുന്ന,പ്രധാനമായും എസ എഫ് ഐ  പശ്ചാത്തലമുള്ള മറ്റൊരു ചിന്താ ധാരയും ഇന്ന് സി പി എമ്മിൽ ഉണ്ട് .ആ വിഭാഗത്തെ സംബന്ധിച്ചിടത്തോളം വി എസ നെ പോലെ ഒരു വിഗ്രഹ തുല്യനായ ഒരു നേതാവില്ല .എന്നാൽ പിണറായി,കോടിയേരി ,ജയരാജന്മാർ എന്നിവര് വി എസ ന്റെ എതിരാളികൾ എന്നാ നിലയില അവര്ക്ക് സ്വീകാര്യന്മാരന്. വി എസ -പിണറായി സംഘർഷങ്ങളിൽ ഇവര പിണറായി പക്ഷത് നിലകൊള്ളുന്നു .പാര്ടി കേന്ദ്ര തലത്തിൽ ജനകീയരായ നേതാക്കൾ ഇല്ലാതായതും അക്കാദമിക്കമ്മ്യൂണിസ്റ്റ്‌ കാരായ കാര്യാട്ടും യച്ചുരിയും പോളിറ്റ്  ബ്യുറോ യുടെ നേതൃത്വം  ഏറ്റെടുത്തതോടെ ഈ   വിഭാഗത്തിന് പാർടിയിൽ മുന്കൈ ലഭിച്ചു    
രണ്ടു വ്യത്യസ്ഥ താല്പര്യങ്ങളാണ് ഇന്ന് സി പി എമ്മിൽ നില നില്ക്കുന്നത് .വി എസും പിണറായിയും തമ്മിലുള്ള കിട മത്സരത്തിൽ ഈ രണ്ടു ചിന്താ ഗതിക്കർ ഈ രണ്ടു നേതാക്കളുടെ പിന്നിൽ ആനി നിരന്നിരിക്കുന്നു .ഈ രണ്ടു ചിന്താ ധാരകളെ സമന്വയിപ്പിക്കാൻ കഴിവുള്ള ബുദ്ധിജീവികളും താത്വികന്മാരും ഇന്ന് പാർടിയിൽ ഇല്ല . ഇതിൽ ഒരു വിഭാഗത്തെ ഉള്ക്കൊല്ലുവാനും മറു വിഭാഗത്തെ പുറം തള്ളുവാനും ഇന്ന് പാര്ടിക്കു കഴിയുന്നില്ല .എം വി രാഘവനെയും ഗൌരിയമ്മയെയും പുരംതള്ളിയിട്ടും വലിയ ക്ഷതമൊന്നും കൂടാതെ പിടിച്ചു നിന്ന പാര്ടിക്കു  ഇന്ന് ഇവരേക്കാൾ വളരെ ജനപിന്തുണ കുറഞ്ഞ എം ആർ മുരളിയെയും മറ്റും അനുനയിപ്പിച്ചു തിരിച്ചു കൊണ്ടുവന്നത് ഈ അവബോധത്തിന്റെ ഫലമായിട്ടാണ് .ഈ പ്രതിസന്ധി മറികടക്കുവാനുള്ള ആര്ജവം സീതാറാം യചൂരിക്ക് ഉണ്ടാകുമോ എന്നതാണ് നിരീക്ഷകർ കൗതുക പൂര്വം വീക്ഷിക്കുന്നത് .

Wednesday, August 12, 2015

സി പി എം നേരിടുന്ന identity crisis Part I

 ഇന്ന് കേരള ത്തിൽ  സിപിഎം നേരിടുന്നഗൗരവതരമായ  ചില പ്രതിസന്ധികൾ  നേരിടുന്നുണ്ട്  .നേതൃ നിരയുടെ മൂല്യ ശോഷണം ,അണികളുടെ പ്രതിബദ്ധതാ രാഹിത്യം മുതലായവ അവയില താരതമ്യേന ലഘുവായതാണ് .ഇവിടെ ചര്ച്ച ചെയ്യപ്പെടുന്നത് അതില് നിന്നും വിഭിന്നമായതും  കൂടുതൽ ഗൌരവത്രമായതും  ആയ മറ്റു ചില പ്രശ്നങ്ങൾ  ആണ് .

സിദ്ധാന്ത പരമായും പ്രായോഗിക തലത്തിലും സിപിഎം എന്നും അടിസ്ഥാന വര്ഗം അല്ലെങ്കില് തൊഴിലാളി വര്ഗ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്ടി ആയിരുന്നു .ഇപ്പോഴും ആ നിലപാടിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല .എന്നാല് ബുര്ഷ്വ -പെറ്റി  ബുര്ഷ്വ വിഭാഗങ്ങളെ ആകര്ഷിക്കുവാന് ലക്ഷ്യമിട്ട്  ചില ശ്രമങ്ങള നടത്തിയത് രണ്ടു വിധത്തില് പാർടി യെ ബാധിച്ചു .ഒരു ഭാഗത്ത്‌ ബുര്ഷ്വ വിഭാഗങ്ങളെ വേണ്ടവിധം ആക്ര്ഷിക്കുവാൻ സാധിച്ചില്ല ,മറുവശത്ത് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് പാര്ടി തങ്ങളുടേത് മാത്രമാണെന്ന തോന്നല അല്പം കുറഞ്ഞു .പാര്ടിക്കു വേണ്ടി എന്തും തജിക്കാൻ തയ്യാറായ അണികൾ ശോഷിച്ചു .
കായികാധ്വാന പ്രധാനമായ തൊഴിലുകൾ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കേരളത്തില വളരെ കുറഞ്ഞു .അത്തരം തൊഴിലുകൾ  ചെയ്യുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കുടിയേറുന്നവർ മാത്രമായി തീര്ന്നിരിക്കുന്നു .സാർവത്രിക   വിദ്യാഭാസത്തിന്റെ ഫലമായി അടിസ്ഥാന വർഗങ്ങളിൽ നിന്നും ഉള്ളവർ  വെള്ള കോളർ ജോലികളിലേക്ക് കളം മാറി .ഇതിന്റെ ഫലം സ്വാഭാവികമായും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും തിരുത്തി എഴുതി . സമൂഹത്തിലെ എല്ലാതര നീതിയും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളെ സന്ഘ്ടിപ്പിക്കയും അവരുടെ അടിസ്ഥാന ആവശ്യങ്ങള നേടിയെടുക്കാനുള്ള സമരങ്ങള്ക്ക് നേതൃത്വം നല്കുകയും ചെയ്തതാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആ വര്ഗത്തിന് പ്രാണ വായു പോലെ അത്യന്താപേക്ഷിതമായി തീര്ന്നത് .

എന്നാൽ സമൂഹത്തില നടന്നിരുന്ന മാറ്റങ്ങൾ മനസ്സിലാക്കുവാനും അതിനനുസരണമായി പ്രതികരിക്കുവാനുമുള്ള ആര്ജവം പാർട്ടി നേതൃത്വത്തിനും ഉണ്ടായില്ല .ഭൂപരിഷ്കരണം വഴിയും മറ്റു സാമുഹ്യ മാറ്റങ്ങളുടെയും ഫലമായി കിടപ്പാടം എന്ന അടിസ്ഥാന ആവശ്യം തൊഴിലാളികള്ക്ക് ലഭിച്ചു .തൊഴിൽ  എടുക്കുവാൻ  തയ്യാറുള്ള  ആളുകളുടെ കുറവ് മൂലം അധ്വാന ഭാരം ഏറയുള്ള തൊഴിലുകൾക്ക് നല്ല പ്രതിഫലം ലഭിക്കുവാന്  ഇടയായി .ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റ്‌ അനുഭാവികൾ എന്തിനുവേണ്ടി  പാർട്ടിയുമായി  അടുത്തുവോ  ആ ഘടകങ്ങല്  അപ്രസക്തമായി .ഇതോടൊപ്പം പാർട്ടി ഘടനയും സാമുഹ്യ ശ്രേണിയുടെ മാറ്റങ്ങളും സൃഷ്ടിച്ച രസതന്ത്രവും  സിപിഎം നെ ഒരു വ്യക്തിത്വ പ്രശ്നത്തിൽ എത്തിച്ചു. എത്തിച്ചു .ഇവിടെയാണ്‌ പാര്ടി നേരിടുന്ന യഥാർത്ഥ പ്രശ്നം .സ്വന്തം വ്യക്തിത്വം ഏതു പ്രകാരം പുനർ നിര്നയിക്കണം എന്നതാണ് പാർട്ടി യുടെ മുന്നിലെ സമസ്യ .അതിനെ ആ അർത്ഥത്തിൽ ഉൾക്കൊള്ളുവാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല .പകരം സ്വത്വ രാഷ്ട്രീയം എന്ന് പേരുകൊടുത്തു ജാതി സംഘടനകളോട് അടുക്കുവാൻ ശ്രമിച്ചത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് ഉണ്ടാക്കിയത് .ജാതി സ്വാധീനം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരച്ചിട്ടു പതിടാണ്ടുകലായി .സിപിഎം ലെ ഉന്നത നേതൃത്വം പുറമെയെങ്കിലും നിരീശ്വരത്വം പറഞ്ഞിരുന്നതിനാൽ ജാതി ഒരു ഘടകമാണെന്ന് അന്ഗീകരിച്ചില്ല .എല്ലാ ജാതിയിലും പെട്ട അവശത അനുഭവിക്കുന്നവരുടെ പാർടി  എന്ന നിർവചനം  ജനസാമാന്യത്തിനു മുന്നില് ഒരു നനഞ്ഞ പടക്കമായി ഭാവിച്ചു .തീവ്ര മത രാഷ്ട്രീയത്തിന് മുന്നിൽ ആ നിലപാട് വിലപ്പോയില്ല .ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റു ചില പ്രശ്നങ്ങളും ഉണ്ട് .അത് മറ്റൊരു ലേഖനത്തിന്റെ  വിഷയമാക്കുന്നു

Thursday, August 1, 2013

സോളാർ കേയ്സും സമാര്ത്ത വിചാരവും

അറുപതോളം ദിവസമായി കേരളത്തിലെ പ്രധാന വാര്ത്ത സോളാർ തട്ടിപ്പ് സംബാന്ധിച്ചുള്ളതാണ്.ഇത്രയേറെ ദിവസം ഒരു വാര്ത്ത പ്രധാനതലക്കെട്ടായി നില്ക്കുന്നത് വളരെ അസാധാരണമാണ് .മുഖ്യ മന്ത്രിയും മറ്റു അനേകം മന്ത്രിമാരും സംശയത്തിന്റെ നിഴലിൽ വന്നതാണ് ഈ കെയ്സ് വാർത്താ പ്രാധാന്യം കൈവരീച്ചതി ന്റെ കാരണം .ഉന്നതങ്ങളിൽ ആര്ക്കെല്ലാം ഈ തട്ടിപ്പിലും അതുമായി ബന്ധപ്പെട്ട സന്മാര്ഗ വിരുദ്ധ ബന്ധങ്ങളിലും പങ്കുണ്ട് എന്നത് ഇപ്പോഴും വ്യക്തമല്ല.എപ്പോഴെങ്കിലും സാമാന്യം വ്യക്തതയോടെ പൊതു സമൂഹത്തിനു ലഭ്യമാകും എന്ന് പ്രതീ ക്ഷിക്കാനുമില്ല ജനം ഇപ്പോൾ തന്നെ പുതിയ് വാർത്തകൾക്കായി   ദാഹിച്ചു തുടങ്ങി. രേടിങ്ങുകൾ ഇടിയുമ്പോൾ ചാനലുകൾ കൂടുതൽ എരിവും പുളിയുമുള്ള വാർത്തകൾ കൊണ്ടുവരും അതോടെ സോളാർ വിവാദവും അതിലെ കഥാ പാത്രങ്ങളും വിസ്മ്രുതിയിലാാകും .

ഈ ലേഖനത്തിന്റെ ചിന്താവിഷ യം മ്റ്റൊന്നാണ് .പത്തൊന്പതാം നൂറ്റാണ്ടിൽ തൃശൂർ ജല്ല എന്ന് ഇപ്പോൾ വ്യവഹരിക്കുന്ന പ്രദേശത്ത് കുറിയിടത് മന എന്ന നമ്പൂതിരി ഇല്ലത്തെ താത്രിക്കുട്ടി അന്തർജ്ജനം അനുഭവിച്ച സ്മാർത്ത വിചാരം എന്ന ദുര്യോഗ്തെപ്പറ്റി .അതും ഇന്ന് മാധ്യമങ്ങൾ നടത്തുന്ന സമാന വിചാരനയെപറ്റി ആണ് ഈ ഈലേഖനം .

ചരിത്രാതീത കാലം മുതൽ ഇരുപതാം നൂറ്റാണ്ട് വരെ നമ്പുതിരി സമൂഹത്തിൽ  നിലനിന്നിരുന്ന ഒരു ആചാരമാണ് സ്മാര്തവിചാരം .വിവാഹേതര ലൈംഗിക ബന്ധത്തിൽ എര്പ്പെട്ടു എന്ന് ആരോപിക്കപ്പെട്ട  നമ്പുതിരി സമുദായത്തിലെ സ്ത്രീകൾ ആ സമുദായത്തിലെ വേദ പണ്ഡിതർ ഉൾപ്പെടുന്ന  ഒരു സമിതിയുടെ മുന്നിൽ  ഹാജരവുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നതിനെ ആണ് സ്മാര്ത വിചാരം എന്ന് വിവക്ഷിക്കപ്പെട്ടിരുന്നത് .

കുറിയിടത് താത്രി എന്ന അന്തർജനം ഇത്തരം ഒരു വിചാരണക്ക് വിധേയായി. .അറുപതിൽ  അധികം പുരുഷന്മാരുടെ പേരുകളാണ് അവർ വെളിപ്പെടുത്തിയത്. അവരിൽ ഒരാൾ  ജഡ്ജി ഗോപാല മേനോൻ  എന്ന വ്യക്തി ആയിരുന്നു .പ്രശസ്ത തമിഴ് നടനും തമിഴ്നാട് മുഖ്യ മന്ത്രിയും ആയിരുന്ന എം ജി രാമചന്ദ്രൻ ഇദ്ദേഹത്തിന്റെ പുത്രനാണ് .പടിയടച്ചു പിണ്ഡം വച്ചു ഇല്ലത്ത് നിന്നും പുറത്താക്കപ്പെട്ട താത്രിക്കുട്ടിയെ അതിനു ശേഷം വിവാഹം കഴിച്ചു സംരക്ഷിച്ചത് ഒരു ആൻഗ്ലോ  ഇന്ത്യൻ റെയിൽവേ എൻജിൻ ഡ്രൈവർ ആയിരുന്നു . ആ വിവാഹ ബന്ധത്തിലെ മൂന്നാം തല്മുരക്കാരി ആണ് സിനിമാ നടി ഷീല .

സോളാർ തട്ടിപ്പുകാരി സരിത പേരുകൾ വെളിപ്പെടുത്തും എന്ന് മാധ്യമങ്ങൾ പ്രചരിപ്പിചെങ്കിലും  അവർ അവരെയെല്ലാം നിരാശപ്പെടുത്തി .തങ്ങളുടെ പേര് സ്മാർതവിചാരതിൽ വരും എന്ന് ഭയപ്പെട്ടവർ പല നാളുകൾക്കു ശേഷം ഒന്ന് സമാധാനമായി ഉറങ്ങി .എങ്കിലും സരിതയുടെ കയ്യിൽ  ബോംബുകൾ പലതും ഉണ്ടെന്നാണ് കിംവദന്തി . ഉചിതമായ സമയത്ത് അവയുടെ സഹായത്തോടെ നൂലാമാലകളിൽ നിന്നും രക്ഷപെടാം എന്നും അവർ കണക്കു കൂട്ടുന്നുണ്ടാവം

താത്രിക്കുട്ടി  അന്തര്ജനതിന്റെ സ്മാര്ത്തവിചാരത്തിന്റെ  ഒരു ആന്റി ക്ലൈമക്സ് കൂടി പറഞ്ഞാലേ അതിന്റെ സ്വാരസ്യം പൂർണമാകയുള്ളൂ .അവസാനത്തെ പേര് താത്രിക്കുട്ടി വെളിപ്പെടുത്താൻ ഭാവിച്ചപ്പോൾ  ആചാര്യൻ നടപടികൾ നിരത്തിവച്ച്.സമയം അവസാനിച്ചു എന്ന ന്യായത്തിൽ .താത്രിക്കുട്ടിക്കു പറയുവാനുണ്ടായിരുന്നത് ആചാര്യന്റെയോ അദ്ദേഹത്തിന് വളരെ വേണ്ടപ്പെട്ട ആരുടെയോ പേരായിരുന്നു എന്ന് അക്കാലത്ത് കിംവദന്തി  ഉണ്ടായിരുന്നത്രേ.  ജഡ്ജി ഗോപാലമേനോൻ ഉൾപ്പടെ അരുപതിലെരെപ്പേർ നാടുകടത്തൽ പോലെയുള്ള പല കഠിന  ശിക്ഷക്ൾക്കും വിധേയരായി.താത്രിക്കുട്ടി പടിയടച്ചു പിണ്ഡം വൈക്കപ്പെട്ടു. ആചാര്യൻ തന്റെ ഉത്തുന്ഗ പദവിയിൽ തുടര്ന്നും വിരാജിച്ചു .ഒരു പക്ഷെ മറ്റനേകം സ്മാര്തവിചാരങ്ങൾക്ക് ആചാര്യ സ്ഥാനം വഹിച്ചുകൊണ്ട്

ചരിത്രം ആവര്തിക്കപ്പെടുന്നു ഒരിക്കൽ യഥാർത്ഥമായും പിന്നെ പൊറാട്ട് നാടകമായും






 

Monday, May 27, 2013

കേരള ചാണക്യൻ ഉമ്മൻ ചാണ്ടി

രാഷ്ട്രിയ നേതാക്കൾക്കും സാഹിത്യ കാരന്മാര്ക്കും  പൊതു സമുഹം ചില അപരനാമങ്ങൾ നല്കാറുണ്ട് . കേരള കീസിങ്ങെർ എന്ന് ബേബി ജോണിനും ലീഡർ എന്ന് കെ.കരുണാകരനും കേരള പാണിനി എന്ന്  എ  ആർ  രാജ  രാജ  വർമക്കും  നല്കപ്പെട്ടിരുന്ന പേരുകൾ  ഉദാഹരണം . കേരള ചാണക്യൻ എന്ന പേരിനു ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏതെങ്കിലും നേതാവ് അർഹാനനെങ്കിൽ അത് നിസ്സംശയം ഓ സി എന്ന് അനുയായികൾ വിളിക്കുന്ന ഉമ്മൻ ചാണ്ടി ആണെന്നും അദ്ദേഹം മാത്രമാണെന്നും സംശയ ലെശമന്യേ പറയാം

ഒറിജിനൽ ചാണക്യനെ  പോലെ  തന്നെ  ആദ്യകാലം ആന്റണി എന്ന പുണ്യാള  പരിവേഷമുള്ള  നേതാവിന്റെ പിന്നിൽ നിന്നായിരുന്നു . ഇത്  ഇരുവര്ക്കും  പ്രയോജനമുള്ള  കളി ആയിരുന്നു . ആന്റണിക്ക്  അണികളുടെ മുന്നിൽ    പുണ്യാള  പ്രതിഛ യ  നിലനിര്തുവാനും     ഓ സി ക്ക് അണികളിൽ  പിടി  മുറുക്കുവാനും  . മുന്നില് നിർ ത്തുവാൻ ഒരു പുണ്യാളനും  പിന്നിൽ  കളിക്കുവാൻ ഒരു ചാണക്യനും എന്ന  മാരകമായ  രാസക്കുട്ടിനു മുന്നില്  കരുണാകരൻ എന്ന ഭീഷ്മാചാര്യന് പോലും വിജയം വരിക്കനായില്ല . പാര്ട്ടി  വിട്ടു ഇടതു പാളയത്തിൽ  കയറിക്കൂടി  കഴിഞ്ഞു അവിടെ നിന്നും തിരിച്ചു  കയറുവാൻ  ഈ നര-നാരായണ കൂട്ടുകെട്ടിന് കഴിഞ്ഞത്  കരുണാകരന്റെ  തടയിടൽ  ശ്രമത്തെ  മറികടന്നു  തന്നെ  ആയിരുന്നു . പത്ര  രംഗത്തെ  അതികായന്മാരുടെ  പിന്തുണ നര-നാരയണന്മാര്ക്ക് എക്കാലവും നിർലോ പമായി  ഉണ്ടായിരുന്നു

കരുണാകരൻ എന്ന തന്ത്രന്ജനെ വീഴ്ത്തുവാൻ  അദ്ദേഹത്തിന്റെ  പുത്ര  വാത്സല്യം എന്ന ദൌര്ബല്യം  ഉപയോഗിച്ച് അണികളിൽ നിന്നും അകറ്റിയത്  ഒറിജിനൽ ചാണ ക്യനെയും  വെല്ലുന്ന തന്ത്രമായിരുന്നു . മുരളിക്ക് ആദ്യമായി പർലമെന്റിലെക്കു മത്സരിക്കുവാൻ  സീറ്റു നല്കിയത് ആന്റണി നിർദേശിച്ച  പ്രകാരമായിരുന്നു . നിര്ണായക യോഗത്തിന്റെ കൃത്യ സമയത്ത്  കരുണാകരന് മൂത്ര ശങ്ക വരികയും ചെയ്തു !!!!! ഒരു പ്രമുഖ നേതാവിന്റെ അസമയത്തെ  മൂത്ര ശങ്കക്കും രാജ്യം എന്ത് വലിയ വില നല്കേണ്ടി വന്നു എന്നത് സമീപ കാല ചരിത്രം .എത്ര സുന്ദരമായാണ് നര നാരയണന്മാർ  കരുണാകരനെ വാരിക്കുഴിയിൽ വീഴ്ത്തിയത് ! മുരളിയെ മുൻ നിരയിൽ കൊണ്ട് വരിക വഴി കരുണാകരനും ഒന്നിച്ചു ഒരിലയിൽ നിന്നും ഇഡ്ഡലി തിന്നാനും മാത്രം അടുപ്പമുണ്ടായിരുന്ന ചെന്നിത്തലയെയും മറ്റും  ഭാവി രാഷ്ട്രീയ സാധ്യതകൾ നഷ്ടപ്പെടുന്ന ഭീതി സൃഷ്ടിച്ചു ലീഡറോ ട്  അകറ്റി ദുര്ബലനാക്കി , പിൽക്കാലത്ത് കരുണാകരന്  പാര്ടിക്കു പുറത്തു പോകേണ്ട അവസ്ഥ ഉണ്ടാക്കി . ഇടതു പക്ഷം കയ്യോഴിഞ്ഞതോടെ നിരാലംബനായ  കരുണാകരനെ മുരളിയിൽ  നിന്ന് പോലും അകറ്റി  പർട്ടിക്കുള്ളിൽ  ഒരു സട  കൊഴിഞ്ഞ സിംഹമായി  ഇരുത്തിയ   കളി ഒറിജിനൽ  ചാണക്യൻ പോലും  ശിഷ്യപ്പെടെണ്ട  തന്ത്രം   ആയിരുന്നു

ഒറിജിനൽ ചാണക്യൻ എന്നും തന്റെ രാജാവിനോട്  വിധേയത്വം പുലര്തിയിരുന്നു . എന്നാൽ അഭിനവ ചാണക്യൻ  ത ന്നെ  താനാക്കിയ  ആന്റണിയെ  അവസരമൊത്തു  കിട്ടിയപ്പോൾ  കാലു  വാരി . എങ്ങിനെ  വീണാലും  നാല്  കാലിൽ  നില്ക്കുന്ന  മാര്ജ്ജാര  വിദ്യ  തനിക്കു  വഴങ്ങും  എന്ന്  പുണ്യാളൻ  തെളിയിച്ചു  . ഉർവശി  ശാപം  ഉപകാരം  എന്ന  നിലയിൽ  പ്രധാന മന്ത്രി  പദം  ഇന്ന്  ആന്റണിക്ക്  കയ്യെത്തും  ദൂരത്താണ് . ആ ഉന്നത  പദവിയിലിരുന്നു  കണക്കു തീര്ക്കാൻ  അവസരങ്ങൾ  പലതുണ്ടെങ്കിലും  പുണ്യാളൻ  സ്വതസിദ്ധമായ  മെല്ലെപ്പോക്ക് തുടരുന്നു - പറ്റിയ അവസരം കാത്തു

ഓ സി ക്ക് അതിനെക്കാൾ വലിയ ഭീഷണി രമേശ്‌ ചെന്നിത്തല എന്ന താരതമ്യേന ചെറുപ്പക്കാരനായ  കെ പി സി സി പ്രസിഡന്റ്‌  എന്ന രൂപത്തിലാണ്  അവതരിച്ചത് . വളരെ ചെറു പ്രായത്തിൽ പാര്ടിയുടെ അധികാര ഘടനയിൽ തികഞ്ഞ മെയ് വഴക്കത്തോടെ പിടിച്ചു കയറിയ  ആ കരുണാകര ശിഷ്യൻ ഓ സി ക്ക് ഒരു ഭീഷണി തന്നെ ആയിരുന്നു . ഏതു സമയത്തും കൊണ്ഗ്രസ്സിനുള്ളിൽ ഉയരാവുന്ന നേതൃ മാറ്റം എന്ന മുറവിളി  ചെന്നിത്തലയുടെ പടി യെറ്റതിലാവും അവസാനിക്കുക എന്ന രാഷ്ട്രിയ ബാലപാഠം  ചാണക്യനെ ആര്ക്കും പഠിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല . സാധാരണ പ്രദേശ്‌ കൊണ്ഗ്രെസ്സ് അധ്യക്ഷന്മാർ ഡൽഹിയിലേക്കു വണ്ടികയരുമ്പോൾ  രമേശ്‌ തിരുവനന്തപുരം ടിക്കറ്റ്‌ എടുത്തത്‌ വ്യക്തമായ കണക്കു കൂട്ടലിലൂടെ തന്നെ ആയിരുന്നു . മദാമ്മ ഗാന്ധി എന്ന  ചക്രവർത്തിനി രാജ്യഭാരം പടി പടി ആയി യുവരാജാവായ അമുൽ ബേബിക്ക് കൈമാറുമ്പോൾ , യുവരാജാവിന് അത്രയൊന്നും അഭിമതനല്ലാത്ത ഓ സി യുടെ പടിയിറക്കം  ഒരു തികഞ്ഞ സാധ്യതയായി നിലനിൽക്കുന്നുണ്ടായിരുന്നു . നിയമ സഭയിലെ നേരിയ ഭുരിപക്ഷം,ലീഗിന്റെ ആർത്തി പൂണ്ട അധികാര ദുർവിനിയോഗം  ഹൈന്ദവ സാമുദായിക സംഘടനകളുടെ പ്രതിഷേധം , ഇവയെല്ലാം രമേഷിന് വേണ്ടി മുഴങ്ങുന്ന മണികളാ യിരുന്നു

പക്ഷെ ചാണക്യൻ ഇവയെല്ലാം തരണം ചെയ്തു . കെ പി സി സി പ്രസിഡന്റും മുഖ്യ മന്ത്രിയും ഇരു  മെയ്യാണെങ്കിലും  ഒരു കരളാണ് എന്ന് തോന്നൽ  ഉളവാക്കുന്ന രീതിയിൽ രമേഷിനെ സുഖിപ്പിച്ചു നിർത്തുകയായിരുന്നു ആദ്യ പടി . അതോടൊപ്പം പാർടിയിൽ പിടിമുറുക്കുകയും  അചിരേണ രമേഷിനെ നിഷ്പ്രഭാനാക്കുകയും ചെയ്യുക എന്ന  തന്ത്രം  കരുണാകര പാദത്തിൽ രാഷ്ട്രിയം പഠിച്ച രമേഷിന് മനസിലാകാൻ വലിയ താമസമുണ്ടായില്ല .ചിന്നി ചിതറി കിടന്ന  പഴയ ഐ ഗ്രൂപ്പ് കാരെ കേരളത്തിന്റെ തലങ്ങും വിലങ്ങും നടന്നു സംഘടിപ്പിക്കയും കേരള യാത്രയിലൂടെ അത് അരക്കിട്ടുറപ്പിക്കയും  ചെയ്ക എന്ന തന്ത്രം ഏതാണ്ട് വിജയം കാണുകയും ചെയ്ത ഘട്ടത്തിലാണ് ചാണക്യന്റെ  മാസ്ടെർ  പീസ്‌ കളി വന്നത് . ഡെപ്യുട്ടി മുഖ്യമന്ത്രി പദവും  അഭ്യന്തര മന്ത്രി പദവും താലത്തിൽ വച്ച് നീട്ടിയാൽ അത് നിരസിക്കുവാൻ കൊച്ചു രമേശ്‌ രാഷ്ട്രിയ സന്യാസി ഒന്നും അല്ലല്ലോ . ഒടുവിൽ  കേരള യാത്രയുടെ ആഘോഷ പൂർവമായ സമാപനവും ഡെപ്യുട്ടി മുഖ്യൻ +അഭ്യന്തര മന്ത്രിയുടെ പടിയേറ്റവും സ്വപ്നം കണ്ട് അനന്തപുരിയിലെതിയ് രമേശ്‌ എന്ത് ഡെപ്യുട്ടി എന്ത് അഭ്യന്തരം എന്ന ചോദ്യമുയർത്തിയ  ചാണക്യന് മുന്നില് പകച്ചു പോയി . കോണ്ഗ്രസ്സിന്റെ ഗ്ലാമർ താരം ഒരു ദിവസം കൊണ്ട് തികഞ്ഞ അധികാര മോഹിയായി . ഇന്യും രമേഷിനെ കാത്തിരിക്കുന്നത് ഏതെങ്കിലും ചെറുകിട വകുപ്പിന്റെ അപ്രസക്തനായ മന്ത്രി പദമാണ്

ചുരുങ്ങിയ പക്ഷം പരലമേന്ന്റ്റ്  തിരഞ്ഞെടുപ്പ് വരെ ചാണക്യൻ ചിരിച്ചുകൊണ്ടേ ഇരിക്കും .