Tuesday, March 5, 2013

മംഗളം പോലെ നാറിയ പത്രം

കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നാറിയ പത്രം എന്ന ഖ്യാതി മംഗളം നേടി കഴിഞ്ഞു. എനിക്ക് വ്യക്തിപരമായി വളരെ സ്നേഹ ബഹുമാനങ്ങലുള്ള പരേതനായ എം. സി . വര്‍ഗിസ് എന്ന നല്ല മനുഷ്യന്റെ ഒരു പുര്‍ഷയുസ്സിറെ അധ്വാന ഫലമായ ആ പത്രതെപ്പറ്റി ഇങ്ങനെ പറയുന്നത് വളരെ ഹൃദയവേദനയോടെ  തന്നെ ആണ് . ദീപിക പത്രത്തിന് സമിപത്ത് എം. സി . എം. പ്രസ്‌ എന്ന ചെറിയ സ്ഥാപനം  നടത്തുന്ന കാലം മുതലുള്ള സൗഹൃദം വളര്‍ച്ചയുടെ പടവുകള്‍ ചവട്ടി കയറിയപ്പോഴും കാത്തു സുക്ഷിച്ച ആ നല്ല മനുഷ്യന്റെ ആത്മാവ് തന്റെ വിയര്‍പ്പും ഹൃദയരക്തവും നല്‍കി  വളര്‍ത്തിയ സ്ഥാപനത്തിന്റെ ഇന്നത്തെ നില ഓര്‍ത്തു പരിതപിക്കുന്നുണ്ടാവും . മനോരമയുടെ ഇന്നത്തെ നയങ്ങളെക്കുറിച്ചു മാമ്മന്‍ മാപ്പിളയുടെ ആത്മാവ് പരിതപിക്കുന്നത്‌ പൊലെ.

കഴിഞ്ഞ കുറെ നാളുകളായി paid news ന്റെ വിഹാര രംഗമായിരുന്നു ഈ പത്രം. കഴിഞ്ഞ ദിവസം ഒരു മന്ത്രിയെ അദ്ദേഹത്തിന്റെ രഹസ്യ കാമുകിയുടെ ഭര്‍ത്താവ് മന്ത്രി മന്ദിരത്തില്‍ കയറി തല്ലി എന്ന വാര്‍ത്ത ലീഡ് ന്യുസ് ആയി നല്‍കിയതോടെ അതി നീചമായ പത്ര പ്രവര്‍ത്തനത്തിന്റെ മുഖമാണ് പുറത്തു വന്നത് . മന്ത്രിയുടെ ഊരോ പേരോ ഒന്നും നല്‍കാതെ എല്ലാ മന്ത്രിമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ വാര്‍ത്തയുടെ സസ്പെന്‍സ് അധികം നീണ്ടു
 നിന്നില്ല. പൂഞ്ഞാര്‍ പുലി പി. സി . ജോര്‍ജ് സംശയാലുക്കളുടെ ചോദ്യങ്ങള്‍ക്ക്
 ഉത്തരം കൊടുത്തു ആ മനുഷ്യന്‍ ഗണേശന്‍ തന്നെ. തനിക്കു വ്യക്തമായ തെളിവുണ്ട്
 .ഉണ്ടിരുന്ന അച്ചായന്‍ ഒരു വെളിപാടുണ്ടയതല്ല . തന്റെ പ്രിയ നേതാക്കളായ ഓ  സി   യെയോ മാണി സാറിനെയോ ജനം സംശയിക്കരുത്‌ എന്ന ആത്മ പ്രചൊദനത്താലാണ് അച്ചായന്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് . തലയില്
‍ ആള്‍ താമസമുള്ള  ഏവര്‍ക്കും റുട്ട് മനസിലാകുമല്ലോ .

ഗണേശന്റെ  പൂര്‍‍വ ചരിത്രം അറിയുന്ന ആര്‍ക്കും അദ്ദേഹം യാമിനി തങ്കച്ചി അല്ലാതെ  മറ്റൊരു സ്ത്രീയെയും ശ്രുന്ഗാര രസത്തോടെ നോക്കിയിട്ടില്ലന്നോ
നോക്കുകയില്ലന്നോ ചിന്തിക്കാന്‍ കഴിയില്ല. സിനിമാക്കാരെ പറ്റിയുളള മുന്‍വിധി
കൊണ്ടല്ല ഇത് പറയുന്നത് . കേരളത്തിലെങ്ങും അങ്ങാടി പാട്ടായ ചില അരമന
 രഹസ്യങ്ങളുടെ  പിന്ബലത്തിലാണ് . ആയതിനാല്‍ പുഞ്ഞര്‍ അച്ചായന്
‍ പറയുന്നത് പൂര്‍ണമായും തള്ളി കളയേണ്ടതില്ല. അച്ചായന്റെ വിശ്വസനീയത  എന്ത് തന്നെ ആയിരുന്നാലും. അച്ചായനും ഗണേശനും തമ്മില്‍ കണക്കുകള്‍
 പലതും തീര്‍ക്കനുണ്ടാവും . സാത്വികനായ പി. ജെ. ജോസഫ് എന്ന
 മന്ത്രിക്കെതിരെ  ഒന്നിലേറെ സ്ത്രിവിഷയ കേയ്സുകള്‍ ഉയര്‍ത്തി
 വിടുവാനും  കുറച്ചു കാലത്തേക്കെങ്കിലും ജോസഫിന്റെ മന്ത്രിസ്ഥാനം
 തെറിപ്പിക്കുവാനും  കഴിഞ്ഞ പുഞ്ഞര്‍ അച്ചായന് ,ഗനെശനിട്ട് ഒരു പണി
 കൊടുക്കുന്നതെ പുഷ്പം പോലെ സാധിക്കുന്ന കാര്യമല്ലേ?

ഈ നാറ്റകെസില്‌ തല വച്ചുകൊടുക്കുക വഴി മംഗളം സ്വയം
 നാറുകയായിരുന്നു . ഒരു ലീഡ് ന്യൂസ്‌ ഊരും പേരും ചേര്‍ക്കാതെ
 പ്രസിധികരിച്ചത്  തനി ശിഖണ്ടിതരമാണ് . സംഭവത്തില്‍ ഉള്‍പ്പെട്ടു എന്ന്
 ആരോപിക്കപ്പെടുന്ന മന്ത്രിയുടെ പെരുവച്ചാല്‍ നിയമ നടപടികള്‍
നേരിടേണ്ടി  വരുമെന്ന ഭായമാവണം ഇത്തരം ഒരു ആണും പെണ്ണും കെട്ട  വാര്‍ത്ത  ലീഡ് ന്യുസ് ആക്കുവാന്‍ ഇടയാക്കിയത് .

പൂഞ്ഞാര്‍ പുലിയെപ്പോലുള്ള രാഷ്റ്റ്രിയക്കരനു  ചെളി കാണുന്നിടത്ത്
ചവിട്ടുകയും  വെള്ളം കാണുന്നിടത്ത് കഴുകുകയും ചെയ്യാം .എന്നാല്‍ ഒരു പത്രത്തിന്റെ ഏറ്റവും വലിയ ആസ്തി അതിന്റെ വിശ്വാസ്യതയാണ് . അത് നഷ്ടപ്പെടുത്തി താല്‍കാലിക ലാഭം മാത്രം കാംഷിക്കുന്ന നാള്‍ മുതല്‍ അതിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങും . വാര്‍ത്ത ശരിയെന്നു ബോധ്യമുണ്ടെങ്കില്‍ ആണത്തത്തോടെ അത് തുറന്നു പറയാനും നിയമ നടപടികള്‍ നേരിട്ട് സത്യം തെളിയിക്കുവാനും  ഉള്ള ആര്‍ജവം ഒരു പത്രതിനുണ്ടാവണം . അല്ലാത്തവര്‍ ഇത്തരം രാഷ്ട്രിയ കൂട്ടികൊടുപ്പുകള്‍ക്ക് പോകരുത് .
     

No comments:

Post a Comment