"കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം " എന്നെഴുതിയ കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ കനക തൂലികക്ക് പ്രണാമം അര്പ്പിച്ചു കൊണ്ട് കേരളത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജി വയ്ക്കുന്ന അഞ്ചാമത്തെ മന്ത്രി എന്ന അഭിമാനകരമല്ലാത്ത സ്ഥാനം നേടിയ ഗണേഷ് കുമാറിന് ആശ്വാസ വചനങ്ങള അര്പ്പിക്കട്ടെ .
ഫെബ്രുവരി 2 2 വൈകുന്നേരം ആറു മണിക്ക് ശേഷം വനം വകുപ്പ് മന്ത്രി യുടെ വസതിയിൽ നടന്ന ചില സംഭവങ്ങൾ ഇപ്പോൾ മന്ത്രിയുടെ രാജിയിലും രണ്ടു ക്രിമിനൽ കേയ്സുകളിലും എത്തി നിൽക്കുന്നു. ആ സംഭവങ്ങളെക്കുറിച്ച് വ്യത്യസ്തമായ രണ്ടു വിവരണങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നതു. സംഭവത്തിന് കുറച്ചു ദിവസങ്ങള്ക്ക് ശേഷം മംഗളം പത്രത്തിൽ മന്ത്രിയുടെ പേര് പറയാതെ ഒരു മന്ത്രിയെ അദ്ദേഹത്തിന് അവിഹിത ബന്ധമുള്ള ഒരു സ്ത്രീയുടെ ഭര്ത്താവ് തല്ലി എന്നായിരുന്നു വാര്ത്തയുടെ സാരാംശം . ഗണേശന്റെ ഭാര്യ യാമിനി പോലീസിനു കൊടുത്ത പരാതിയിൽ ഈ തല്ല് എന്ന ഭാഗം ഇല്ല. പകരം ഗനെശന്റെയും തന്റെയും മകന്റെ സഹപാ ഡി ആയ വിദ്യാർഥിയുടെ പിതാവ് മന്ത്രിയുടെ വീട്ടില് വരികയും മന്ത്രിയും സന്ദർശകന്റെ ഭാര്യയുമായി ഉള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്കയും മന്ത്രി ആ വ്യക്തിയുടെ കാലിൽ വീണു മാപ്പ് പറയുകയും ചെയ്തു എന്നായിരുന്നു യാമിനിയുടെ വിവരണം . എന്നാൽ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ മംഗളത്തിലെ വാര്ത്ത പൂര്ണമായും ശരി എന്ന് തന്നെ പറയുകയും ചെയ്തു .
ഈ സംഭവത്തെപ്പറ്റി ഗണേശൻ നല്കുന്ന വ്യാഖ്യാനം വ്യത്യസ്തമാണ് . യാമിനി പറയുന്നത് പോലെ ഒരു സന്ദർശകൻ അന്ന് തന്നെ കാണാൻ വന്നിട്ടേ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട് . തനിക്കു മർദനമെറ്റതു
യാമിനിയിൽ നിന്നാണെന്നും ഇത് കഴിഞ്ഞ 1 6 വര്ഷങ്ങളിലായി
തുടര്ച്ചയായി നടക്കുന്ന പീഡനമാണിതെന്നും ഗണേഷ് പറയുന്നു . പോലീസും കേസും ഒക്കയായ സ്ഥിതിക്ക് സത്യം ബന്ധപ്പെട്ടവർ കണ്ടെത്തട്ടെ .
ഗണേശന് മുൻപ് പി. റ്റി . ചാക്കോ ,നീലലോഹിത ദാസ് ,കുഞ്ഞാലിക്കുട്ടി ,പി ജെ. ജോസെഫ് എന്നി മന്ത്രിമാര്ക്ക് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടു രാജി
വയ്ക്കേണ്ടി വന്നിട്ടുണ്ട് . പീച്ചിയിൽ നിന്നും ഒരു സ്വകാര്യ വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്തു വരുമ്പോൾ ത്രിശുരിനടുത്തു വച്ച് കാർ ഒരു കാള വണ്ടിയിൽ മുട്ടുകയും ആ സമയത്ത് ഒരു സ്ത്രീ ചാക്കൊയോടൊപ്പം ഉണ്ടായിരുന്നു എന്നതുമാണ് ചാക്കോയെ പുറത്താക്കണമെന്ന് രാഷ്ട്രിയ എതിരാളികൾക്ക് മുറവിളി കൂട്ടാൻ അവസരം നല്കിയത് . ചാക്കോയുടെ വിശ്വസ്തരായ ചിലര് അദ്ദേഹത്തിന്റെ പത്നി ആയിരുന്നു കൂടെയുണ്ടായിരുന്നത് എന്ന് സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളാണ് ചാക്കോയെ കൂടുതൽ കുഴപ്പത്തിലാക്കിയത് . ഇതിനു വേണ്ടി,സാധാരണയായി ചട്ടയും മുണ്ടും എന്ന ക്രിസ്ത്യൻ വനിതകളുടെ പാരമ്പര്യ വേഷം ധരിക്കുന്ന ആ വനിതയെ സാരി ധരിപ്പിച്ചു പത്രക്കാരുടെ മുന്നില് അവതരിപ്പിക്ക കൂടി ആ വിഡ്ഢി കൂശ്മാണ്ടാന്മാർ ചെയ്തു കളഞ്ഞു .(അതിനു മുന്പോ പിന്പോ ആ മാന്യ വനിതയെ ചട്ടയും മുണ്ടും എന്ന വേഷതിലല്ലാതെ ആരും കണ്ടിട്ടില്ല ) ചക്കൊയോടൊപ്പം കാറിലുണ്ടായിരുന്നത് കൊച്ചിയിലെ കുലിനയയ രത്നകല എസ മേനോൻ എന്ന കോണ്ഗ്രസ് പ്രവർത്തകയായിരുന്നു എന്നും തൃശൂരിൽ നിന്ന് ഏറണാകുളതെക്ക് ഒരു ലിഫ്റ്റ് കൊടുക്കുക മാത്രമായിരുന്നു ചാക്കോ ചെയ്ത അപരാധമെന്നും ആര്ക്കും വിശ്വാസമായില്ല . പ്രഹ്ലാദൻ
ഗോപാലൻ എന്ന കൊണ്ഗ്രെസ്സ് m. l. a . തന്നെ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു നിയമ സഭയിൽ നിരാഹാര സമരം ആരംഭിക്കയും ചക്കൊയിൽ വിശ്വാസമില്ലന്നു മുഖ്യ മന്ത്രി ശങ്കർ പ്രസ്താവിക്കയും ചെയ്തപ്പോൾ ചാക്കോയുടെ രാജി അനിവാര്യമായി തീർന്നു.
കേരളാ കൊണ്ഗ്രെസ്സ് എന്ന രാഷ്ട്രിയ കക്ഷി നിലവിൽ വരാൻ ചാക്കോയോട് ചെയ്ത അനീതികളിൽ ഖിന്നരായ ചാക്കോ ഗ്രൂപ്പ് കാരെ മുറിവേൽപ്പിച്ച ഈ സംഭവത്തിനും ചെറുതല്ലാത്ത ഒരു പങ്കുണ്ടായിരുന്നു എന്നത് ഇപ്പോൾ ചരിത്രത്തിന്റെ ഒരു ആവര്തനമായി കാണാവുന്നതാണ് . ബാലകൃഷ്ണപിള്ളയും ഗണേശനും രാഷ്ട്രിയ പ്രസക്തി നേടിയത് ആ പ്രസ്ഥാനം വഴി ആണല്ലോ . ഗണേശനെ വീഴ്ത്തുവാൻ തക്കം പാര്ത്തിരുന്നവർക്ക് ലഭിച്ച ഒന്നാം തരം വടിയായിരുന്നല്ലോ ഈ സംഭവം . ചാക്കോയെ വീഴ്ത്തുവാൻ
തക്കം പാര്ത്തിരുന്നവർക്ക് പീച്ചി സംഭവം വീണു കിട്ടിയത് പോലെ .
ഒരു ഭവനത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ അടുത്ത ബന്ധുക്കൾ ഇടപെട്ടു മാന്യമായി പരിഹരിക്കേണ്ട ഒരു പ്രശ്നം ടി വി ചാനലുകളിലും പത്രങ്ങളിലും നിയമ സഭയിൽ പോലും എടുത്തിട്ട് അലക്കിയവർ കീഴുട്ടു കുടുംബത്തിനു വരുത്തി വച്ച പെരുദൊഷതെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വരും തലമുറകൾക്കും സഹിക്കേണ്ട അപമാന ഭാരം എന്താണെന്ന് ചിന്തിക്കുന്നുണ്ടോ?
പൊതു മണ്ഡലത്തിൽ ഇത് ചര്ച്ച ആയതിനാലും പരസ്പര വിരുദ്ധആരോപണ പ്രത്യാരോപണങ്ങൾ വന്നതിനാലും യഥാർത്ഥത്തിൽ സംഭവിച്ചിരിക്കനിടയുള്ളത് എന്ത് എന്ന് അഭ്യൂഹിക്കുകയെ വഴിയുള്ളൂ .
ഗണേശന് ഒരു സ്ത്രിയിൽ നിന്നും റൊമാന്റിക് ആയചില sms സന്ദേശങ്ങൾ
വന്നിട്ടുണ്ട് . ഒരു സിനിമാ നടന് അങ്ങിനെയുള്ള സന്ദേശങ്ങൾ ഒരു പുതുമയും
അല്ലായിരിക്കാം . ഇത് സംബന്ധിച്ചോ അല്ലാതയോ ഗണേശനും യാമിനിയും
തമ്മിൽ വഴക്കുണ്ടായിരിക്കാം . അത് പരസ്പരം കയ്യേറ്റം നടത്തുന്നതിൽ
എതിചെര്ന്നിരിക്കാം . അത് അവരുടെ ദാമ്പത്യ ജീവിതത്തിൽ ആദ്യവും
ആയിരിക്കില്ല . ഗണേശന്റെ ശത്രുക്കൾ ഈ പ്രശ്നത്തിൽ ഇടപെട്ടു പൊതു
മണ്ഡലത്തിലേക്ക് വലിച്ചിഴച്ചു കാര്യം കുളമാക്കിയിരിക്കാം .
വല്ലഭനു പുല്ലും ആയുധം എന്ന പോലെ സ്ത്രീക്ക് നഖവും ശക്തമായ ആയുധം
തന്നെ . സംശയമുള്ളവർ ഗണേശൻ പുറത്തു വിട്ട ചിത്രങ്ങളിലെ നഖക്ഷതങ്ങളും
യാമിനിയുടെ കൈയിലെ നഖങ്ങളും ടി വി / ഇന്റർനെറ്റ് ചിത്രങ്ങളും നോക്കുക

No comments:
Post a Comment