Sunday, February 3, 2013

മത സംഘടനകളും രാഷ്ട്രിയ പാര്‍ട്ടികളും PART I

മത സംഘടനകളും രാഷ്ട്രിയ പാര്‍ട്ടികളും പൊതു സമുഹവുമായി ബന്ധപ്പെടുന്നവരായതിനാല്‍ പ്രവര്‍ത്തന രംഗത്ത് ചില  പൊതു ഭൂമികകള്‍ ഉണ്ടാവുക സ്വാഭാവികമാണ് .എന്നാല്‍ അടുത്ത കാലത്തായി ഈ പൊതു ഭുമികകല്‌ എന്ത് എന്നത് തര്‍ക്ക വിഷയമായി വന്നിരിക്കുന്നു.മുസ്ലിം സമുദായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനായി മുസ്ലിം ലീഗ് ഒരു രാഷ്ട്രിയ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കയും ശക്തിയായി നിലയുറപ്പിക്കയും ചെയ്തതാണ് മറ്റു പല സമുദായങ്ങളെയും രാഷ്ട്രിയ രംഗത്ത് തങ്ങളും ഒരു വിലപേശല്‍ ശക്തിയായി വര്തിക്കണം എന്ന ചിന്ത ഉളവാക്കിയത്.കത്തോലിക്ക സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കേരള കോണ്ഗ്രസ്സ് നിലവില്‍ വരികയും ഈ രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് യു ഡി എഫലെ നയങ്ങളെ സ്വാധിനിക്കുവാന്‍ തുടങ്ങുകയും ചെയ്തതാണ് എന്‍ എസ എസ നെ പ്രകോപിപ്പിച്ചിരിക്കുന്നത് .

എന്‍ എസ എസിന് സുദീര്‍ഘമായ ഒരു രാഷ്ട്രിയ ചരിത്രമുണ്ട്.നായര്‍ സമുദായത്തിന് കേരള സമുഹത്തിലുള്ള ഉയര്‍ന്ന പദവിക്ക് കോട്ടം തട്ടിയപ്പോഴാണ് സമുദായം മന്നത് പദ്മനാഭന്‍ എന്ന ശക്തനായ സംഘാടകന്റെ പിന്നില്‍ ആണി നിരന്നത്.രാജ ഭരണത്തിന് ആദ്യം അനുകൂല നിലപാടുകള്‍ എടുത്തെങ്കിലും സ്വാതന്ത്ര്യം ഒരു യാധര്‌ത്യമാകുമെന്നു ബോധ്യമായപ്പോള്‍ കളം മാറ്റി ചവിട്ടി കോണ്ഗ്രസ്സിന്റെ അമരതെത്‌വാനും മന്നത്തിന്റെ രാഷ്ട്രിയ കരുനീക്കങ്ങള്‍ക്ക് കഴിഞ്ഞു.എല്ലാം സമുദായത്തിന്റെ ഉല്‌കര്‌ഷക്കു വേണ്ടിയാണെന്നും തനിക്കു  വ്യക്തിപരമായി ലക്ഷ്യങ്ങളൊന്നും ഇല്ലന്നുമുള്ള നിലപാട് സമുദായത്തിനും ബോധ്യമായി എന്നതിനാല്‍ അദ്ദേഹം സമുദായത്തിന്റെ ആരാധ്യ പുരുഷനുമായി.മരണം വരെ സമുദായത്തിന്റെ അവസാന വാക്കായി  നില നി ല്‍ക്കുവാനും ‍ സാധിച്ചു.സ്വാതന്ത്ര്യത്തിനു ശേഷം ,ഇടക്കല‍തുണ്ടായതും  കഷ്ടിച്ച് രണ്ടു വര്ഷം നില നിന്നതുമായ കേരള കൊണ്ഗ്രെസ്സ് ബാന്ധവമൊഴിച്ചാല്,‍ മന്നം എന്നും ഒരു കൊണ്ഗ്രെസ്സ് സഹയാത്രികനായിരുന്നു-സ്വാഭാവികമായും എന്‍ എസ എസ്സും.
എന്നാല്‍ മന്നത്തിന്റെ കാല ശേഷം എന്‍ എസ എസിന് സ്വന്തമായി ഒരു രാഷ്ട്രിയ പാര്‍ടി വേണ്ടി വന്നെങ്കിലും ആ പാര്‍ട്ടിയും കൊണ്ഗ്രെസ്സ് മുന്നണിയില്‍ തന്നെ നില നിന്നു .എല്ലാ നായര്‍ സമുടായഗങ്ങളും ,എല്ലാ എന്‍ എസ എസ കാര്‍ പോലുമോ എന്നും കോണ്ഗ്രസ് അനുകുലികളയിരുന്നു  എന്ന് ഇപ്പറഞ്ഞതിനു അര്‍ത്ഥമില്ല.സ്വന്തം ബോധ്യങ്ങല്‍ക്കനുസരിച്ചു  ആ സമുദായ അംഗങ്ങള്‍ പലരും മറ്റു രാഷ്ട്രിയ പാര്ടികളെയും  പിന്തുണച്ചു എന്നതാണ് വാസ്തവം.എന്‍ എസ എസ നേതൃത്വത്തിലെത്തിയ മിക്കവാറും എല്ലാവരും സാമ്പത്തികമായി വരേണ്യാരോ മദ്ധ്യവര്തിക ളോ  ആയിരുന്നതിനാല്‍ സംഘടന എന്നും വലതുപക്ഷ രാഷ്ട്രീയത്തില്‍ ‍ അഭിരമിച്ചിരുന്നു .

സ്വന്തം രാഷ്ട്രിയ പാര്‍ടി യായ എന്‍ ഡി പി അപ്രസക്തമായി കഴിഞ്ഞതോടെ എന്‍ എസ എസ ന്റെ  വിലപേശല്‍ ശക്തി ഏതാണ്ട് അപ്രത്യക്ഷമായി.കൊണ്ഗ്രെസ്സിന്റെ രാഷ്ട്രിയ അടിത്തറ ദുര്‍ബലപ്പെടുകയും വോട്ട് ബാങ്കുകളെ വഴിവിട്ടു പ്രീണി പ്പിക്കേണ്ട അവസ്ഥ വരികയും ചെയ്തപ്പോള്‍ ഗ്രഹണ സമയത്ത് തലപൊക്കുന്ന ഞാഞ്ഞൂലുകളെ  പോലെ സാമുദായിക സംഘടനകള്‍ തങ്ങളുടെ അവസരം തിരിച്ചറിഞ്ഞു  

No comments:

Post a Comment