Wednesday, November 14, 2012

കോണ്‍ഗ്രസ്സില്‍ മണിമുഴങ്ങുന്നത്‌ ആര്‍ക്കുവേണ്ടി?

പതിവ് പോലെ യു ഡി  എഫില്‍  അധികാര വടംവലി ആരംഭിച്ചു.രണ്ടര വര്‍ഷമാകുമ്പോള്‍ നിലവിലുളള ‍  മുഖ്യമന്ത്രിയെ താഴയിറക്കി മറ്റൊരാളെ ആ സ്ഥാനത്ത് പ്രതിഷ്ടിക്കുക എന്നത് ഇപ്പോള്‍ ഒരു കീഴ്വഴക്കമായിതീര്‍ന്നിട്ടുണ്ട് .കരുണാകരനെ മറിച്ചിട്ട്  ആന്റണി,ആന്റണിയെ മറിച്ചിട്ട് ഉമ്മന്‍ ചാണ്ടി ഒക്കെ മുഖ്യമന്ത്രി സ്ഥാനത്തു വന്നത് രണ്ടര വര്ഷം ഭരണതിലിരുന്നു കഴിയുമ്പോള്‍ കോണ്‍ഗ്രെസ്സുകാര്‍ക്കുണ്ടാകുന്ന അസ്വസ്ഥതയെ മുതലെടുത്താണ് .കരുണാകരനെയും അന്റനിയെയും മറിച്ചിടാന്‍ ചരടുവലിച്ച ഉമ്മന്‍ ചാണ്ടിക്കെതിരെ ഇപ്പോള്‍ ചരടുവളിക്കുവാന്‍ പല ആന്റണി കരുണാകര ഭക്തന്മാര്‍ മാത്രമല്ല,അടുത്ത കാലം വരെ ഉമ്മന്‍ ചാണ്ടി ഭക്തനയിരുന്നതോ അങ്ങിനെ നടിച്ചിരുന്നതോ ആയ ആര്യടനുമുണ്ടെന്നാണ് ‌  ഗോസിപ്പ് .

മുഖ്യ മന്ത്രിയെ മാറ്റുന്നത് മന്ത്രിപദം കൊതിച്ചിട്ട് കിട്ടാതെ പോയവര്‍ക്ക് താല്പര്യമുള്ള കാര്യമാണ് .ഗ്രുപ്പ്,സമുദായം-ജാതി ,ഭൂരിപക്ഷം,ന്യുനപക്ഷം എല്ലാം നോക്കി വരുമ്പോള്‍ ആരുടെ ഗ്രഹനിലയാണ് തെളിയുന്നത് എന്ന് ഒരു ജോത്സ്യനും പറയാനാവില്ല.സുനിശ്ചിതമായ ആ അനിശ്ചിതത്വം യാതൊരു സാധ്യതയുമില്ലതതിലുമ് ഭേദമല്ലേ?മോഹഭംഗം വന്ന മന്ത്രി സ്ഥാന മോഹികളുടെ എണ്ണം മന്ത്രിമാരെക്കള്‍ വളരെ കൂടുതലയിരിക്കുന്നിടത്തോളം കാലം മുഖ്യമന്ത്രിയുടെ പതനം കാംക്ഷിക്കുന്നവരുടെ എണ്ണം എന്നും കുടുതലയിരിക്കും .

ഇന്നലെ തിരുവന്തപുരത്തുവച്ചു എല്‍ ഡി എഫ്  ഭരണത്തെ പുകഴ്ത്തിയും യു ഡി  എഫ് ഭരണത്തെ വിമര്‍ശിച്ചും എ കെ ആന്റണി നടത്തിയ പ്രസംഗം വ്യക്തമായ സൂചനയാണ്. രാഹുല്‍ ഗാന്ധിക്ക് ഓ സി യോടുള്ള അതൃപ്തി അറിയാവുന്നവര്‍ക്ക് സൂചനകള്‍ വ്യക്തമാണ് . അടുത്ത് തന്നെ രാഹുല്‍ കോണ്ഗ്രസ്സിന്റെ പ്രധാന അധികാര കേന്ദ്രമാകുബോള്ല്‍ ഓ സി യുടെ  തലതൊട്ടപ്പന്‍ എന്ന വിശേഷണം തനിക്കു ഒരു രാഷ്ട്രിയ ഭാരമാകുമെന്നു കുശാഗ്ര ബുദ്ധിയായ തങ്കച്ചന് (പി പി അല്ല ,ചേര്‍ത്തല ക്കാരനാണ്  കേട്ടോ ) മനസ്സിലകതിരിക്കില്ല .പിന്നെ പണ്ട് കേരള മുഖ്യമന്ത്രി പദത്തില്‍ നിന്നും തള്ളിയിടാന്‍ പിന്നില്‍ നിന്നും കുത്തിയ ബ്രുട്ടസ്സിനോട്  പെട്ടന്ന് ക്ഷമിച്ചുകളയാന്‍ ‍ ചേര്‍ത്തലക്കാരന്‍ തങ്കച്ചന്‍ യേശുക്രിസ്തുവൊന്നുമാല്ലല്ലോ

ഉമ്മന്‍ ചാണ്ടിയെ  മറിച്ചാല്‍ വരുന്ന സ്വാഭാവിക പിന്ഗാമി ചെന്നിത്തല ആയിരിക്കും.നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടുഗുനം എന്ന് പറഞ്ഞതുപോലെ
 ചെന്നിത്തലയെ കൊണ്ടുവന്നാല്‍  ഇടഞ്ഞു നില്‍ക്കുന്ന എന്‍ എസ്സ്  എസ്സ് -എസ എന്‍ ഡി പി നേതൃത്വങ്ങളെ പ്രീണിപ്പിക്കാം എന്നൊരു ഗുണവും ഉണ്ട് .ലീഗിന്റെ അപ്രമദിതത്തില്‍ ഖിന്നരായ ഹൈന്ദവരെയും ഈ നടപടി സന്തോഷിപ്പിക്കും. എന്‍ എസ്സ് എസ്സിനും എസ എന്‍ ഡി പി ക്കും അവരുടെ സമുദായങ്ങള്‍ വോട്ട് ബാങ്കുകള്‍ അല്ലെങ്കിലും  ഭരണത്തിലുള്ള കുഞ്ഞുഞ്ഞ് കുഞ്ഞാലി കുഞ്ഞുമാണി മേധാവിതതിനെതിരെ  സാധാരണ ഹൈന്ദവ വിശ്വാസികള്‍ മാത്രമല്ല രാഷ്ട്രിയ വിഷയങ്ങളില്‍ സാമുദായികമായി ചിന്തിക്കാത്ത നിഷ്പക്ഷ സമൂഹവും പ്രതികരിക്കുന്നുണ്ട് .ചെന്നിത്തലയുടെ ആരോഹണം മൂലം ഒരു പരിധിവരെ ഇത് ചെറുക്കാന്‍ ‍ കഴിഞ്ഞേക്കും.ഒരു കുഞ്ഞുഞ്ഞിനെ ബലികൊടുതല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വര്‍ധിക്കും എന്നുണ്ടെങ്കില്‍ കേന്ദ്ര നേതൃത്വം ഏതു തിരഞ്ഞെടുക്കും എന്നറിയാന്‍ കണിപ്പയുരിന്റെയോ ന്നും സഹായം ആവശ്യമില്ല .

കേരള മുഖ്യമന്ത്രിപദം തനിക്കു ഇപ്പോഴും മോഹമുള്ള സ്ഥാനമാണെന്നു പറഞ്ഞവയലാര്‍ രവിയും ഈ ഗോദയില്‍ തൊപ്പി എരിഞ്ഞുകൂടായ്ക  ഇല്ല   ‍ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്കായ ഈഴവ സമുദായത്തെ ആകര്‍ഷിക്കുവാന്‍
 രവിയിലൂടെ ഒരു പരീക്ഷണം നടതാമെന്നതും സാദ്ധ്യതകളുടെ കളിയായ രാഷ്ട്ര്രെയത്തില്‍ അസംഭവ്യമല്ല

ഏതായാലും കേരള രാഷ്ട്രിയത്തില്‍ ‍ മണിമുഴക്കങ്ങള്‍ കേട്ടുത്‌ടങ്ങി തുടങ്ങി.ആര്‍ക്കുവേണ്ടി എന്നേ അറിയുവാനുള്ളു