Sunday, September 13, 2015

വീര സഖാവേ വീയെസ്സേ !


വി. എസ . വീണ്ടും ഗോളടിചിരിക്കുന്നു .വീണ്ടും മുന്നാർ ,വീണ്ടും വി എസ് .ഒരു മാരക കൂട്ടുകെട്ട് .

കേരളത്തിലെ രാഷ്ട്രിയക്കാർ പരാജയപ്പെട്ടിടത്ത് വി എസ് വിജയം കൊയ്തു . താരതമ്യേന പ്രായം കുറഞ്ഞ രാഷ്ട്രീയക്കാരുടെ (സ്വന്തം പര്ടിയ്ലെയും മരുപക്ഷത്തെയും )പരമ്പരാഗത ശൈലി തോറ്റ സ്ഥാനത്ത് ,കാലഹരണപ്പെട്ട പുണ്യാളൻ എന്ന് സ്വന്തം പക്ഷത്തെ കപട ബുദ്ധി ജീവികൾ അധിക്ഷേപിച്ച ,വീര സഖാവ് തന്റെ പ്രസക്തി ജന മുന്പാകെ തെളിയിച്ചു.

കക്ഷി ഭേദമന്യേ ട്രേഡ് യുണിയൻ നേതാക്കൾ ,തങ്ങളെ തിരെഞ്ഞെടുത്തു എന്ന കുറ്റത്തിന് പാവം തൊഴിലാളികളെ ബംഗ്ലാവിന്റെയും മക്കൾക്ക്‌ ഉദ്യോഗങ്ങളുടെയും രൂപത്തിലുള്ള വഞ്ചനയുടെ വെള്ളിക്കാശുകൾക്ക്  ടാറ്റ മുതലാളിക്ക് ഒറ്റു കൊടുത്ത് അപഹാസ്യരായി ജനമുന്നിൽ നില്ക്കുന്നു .തോട്ടം തൊഴിലാളികള്ക്ക് കങ്കാണി മാരുടെയും മുതലാളി മാരുടെയും ചൂഷണത്തിൽ നിന്നും മുക്തി നേടിക്കൊടുത്തതിൽ  പഴയ തലമുറ കമ്മ്യുണിസ്റ്റ് നേതാക്കൾ  വഹിച്ച പങ്കു ചരിത്രമാണ് .അവിടെയെല്ലാം കരിങ്കാലി യുനിയനുകൾ സ്ഥാപിച്ചാണ് കോണ്‍ഗ്രസിന്റെ ട്രേഡ് യുണിയനുകൾ  മലമടക്കുകളിൽ ഇടം നേടിയത്.ഇതു മൂലം ഒരു "ലീടര്ക്ക് "
കരിങ്കാലി എന്നാ ഇരട്ടപ്പേര് ആയുഷ്കാലം പെരേണ്ടി വന്നു.കാലക്രമത്തിൽ കൊണ്ഗ്രെസ്സ് യുനിയനുകളും കളം മാറ്റി ചവിട്ടി തൊഴിലാളികളുടെ ഇടയിൽ സ്വീകാര്യത നേടി .

പരിപ്പുവട -കട്ടൻകാപ്പി സംസ്കാരത്തിൽ നിന്നും കമ്മ്യുണിസ്റ്റ്  നേതാക്കൾ  ചിക്കെൻ  ഫ്രൈ  - പറോട്ട സംസ്കാരത്തിലേക്ക് സന്നിവേശിക്കപ്പെട്ട പ്പോൾ  തൊഴിലാളിയുടെ ഹൃദയത്തുടിപ്പുകൾ അവര്ക്ക് അന്യമായി .താമസിക്കാൻ ബംഗ്ളാവ് കളും  മക്കൾക്ക്‌ മാനേജർ ഉദ്യോഗവും കിട്ടിയപ്പോൾ അതെല്ലാം കൈനീട്ടി വാങ്ങാനും  ടാറ്റക്ക്  കങ്കാണി പണി ചെയ്യുവാനും പ്രത്യയശാസ്ത്ര വേലിക്കെട്ടുകൾ  വിലങ്ങായില്ല .സർവ കക്ഷി യോഗത്തിൽ പോരടിക്കുന്നവർ മൂന്നാറിന്റെ ശീതള അന്തരീക്ഷത്തിൽ സൗഹൃദം പങ്കു വച്ചു . ജീവിത യാഥാർത്യങ്ങൾ പട്ടിണിയുടെയും പരിവട്ടതിന്റെയും രൂപത്തില തങ്ങളുടെ മുന്നില് അവതരിച്ചപ്പോൾ  തൊഴിലാളികൾ ,തങ്ങളുടെ ജീവിതവും  തങ്ങളുടെ നേതാക്കളുടെയും ജീവിതവും തമ്മിൽ താരതമ്യം ചെയ്തു നോക്കിയപ്പോൾ അവര്ക്ക് മുന്നില് യാധാര്ത്യങ്ങൾ മറ നീക്കി വന്നു .നേതാക്കളെ തള്ളി പറഞ്ഞുകൊണ്ട് അവർ സമര മുഖതെക്കിറങ്ങി .
തങ്ങൾക്കു വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേ ഒരു നേതാവ് വി എസ ആണെന്ന് ഔപചാരിക വിദ്യാഭ്യാസം കുറവായ അവർ കണ്ടെത്തി .തൊഴിലാളി സ്ത്രീകൾ എത്ര കൃത്യമായാണ് ടി വി ചർച്ചകളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത് . അതാണ്‌ ഇന്നത്തെ തൊഴിലാളി . അവരുടെ കാര്യം പറയാനും നേടാനും അവരക്കറിയാം . ആരെ വിശ്വസിക്കാമെന്നും ആരെ വിശ്വസിക്കാൻ കൊള്ളില്ല എന്നും അവർ മനസ്സിലാക്കിയിരിക്കുന്നു.ഒരു പുതിയ ട്രേഡ് യുണിയൻ  സംസ്കാരത്തിന്റെ  ഇടിമുഴക്കമാണ്‌ ഇവിടെ മുഴങ്ങുന്നത് .അതിൽ പരമ്പരാഗത ട്രേഡ് യുണിയൻ ശൈലി കാലഹരണപ്പെട്ടു  . പീരുമെട്ടിലും ദേവികുളത്തും പണ്ട് പി.ടി.പുന്നൂസും റോസമ്മയും കുന്നും മലയും നടന്നു കയറി കപ്പ പുഴുങ്ങിയതും കട്ടൻ കാപ്പിയും കുടിച്ചു നടത്തിയ ട്രേഡ് യുനിയാൻ പ്രവര്ത്തനം തിരിച്ചു വരേണ്ട കാലം ആഗതമായി . പുന്നപ്ര വയലാറിൽ നിന്നും രാഷ്ട്രീയ ബാല പാഠങ്ങൾ പഠിച്ച വി എസ അല്ലാതെ ഇന്ന് ആരുണ്ട്‌?

No comments:

Post a Comment