ഇന്ന് സി പി എം രണ്ടു വിധത്തിലുള്ള ചിന്താ ധാരയുള്ള ഒരു പ്രസ്ഥാനമായി തീര്ന്നിരിക്കുന്നു . പര്ട്യുടെ പരീക്ഷണ ഘട്ടങ്ങളിൽ പാര്ട്യോടൊപ്പം നില്ക്കുകയും ത്യാഗങ്ങൾ സഹിക്കയും ചെയ്ത ഒരു സമൂഹം -ആ സമൂഹത്തോട് വൈകാരികമായും ചിന്താ ധരാപരമായും ഒത്തു ചേരുന്ന പുതു തലമുറയും ഒരു വിഭാഗം .എന്നാൽ ഈ സാമുഹ്യ പസ്ച്ചതലമുള്ളവർ സന്ഘ്യപരമായി ശോഷിച്ചു കൊണ്ടിരിക്കുന്നു .നവ ഉദാര സാമ്പത്തിക നയങ്ങളെയും പുതു തലമുറയുടെ സാമുഹ്യ -സാമ്പത്തിക കാഴ്ചപ്പാടുകളെയും തീഷ്ണമായി എതിര്ക്കയും ചെയ്യുന്ന വിഭാഗമാണ് ഇവര . വി എസ നെ ഇത്തരക്കാർ തങ്ങളോടു ഇഴയടുപ്പമുള്ള നേതാവായി അവർ കാണുന്നു . വി എസ നു നേരിടുന്ന ഓരോ തിരിച്ചടിയും തങ്ങൾക്കു നേരിടുന്ന പരാജയമായി അവർ കാണുന്നു .
നവ ഉദാര സാമ്പത്തിക നയങ്ങള പുരോഗതിയിലേക്ക് വഴിതെലിക്കുമെങ്കിൽ എന്തുകൊണ്ട് അത് ആയിക്കൂടാ എന്ന് ചിന്തിക്കുന്ന,പ്രധാനമായും എസ എഫ് ഐ പശ്ചാത്തലമുള്ള മറ്റൊരു ചിന്താ ധാരയും ഇന്ന് സി പി എമ്മിൽ ഉണ്ട് .ആ വിഭാഗത്തെ സംബന്ധിച്ചിടത്തോളം വി എസ നെ പോലെ ഒരു വിഗ്രഹ തുല്യനായ ഒരു നേതാവില്ല .എന്നാൽ പിണറായി,കോടിയേരി ,ജയരാജന്മാർ എന്നിവര് വി എസ ന്റെ എതിരാളികൾ എന്നാ നിലയില അവര്ക്ക് സ്വീകാര്യന്മാരന്. വി എസ -പിണറായി സംഘർഷങ്ങളിൽ ഇവര പിണറായി പക്ഷത് നിലകൊള്ളുന്നു .പാര്ടി കേന്ദ്ര തലത്തിൽ ജനകീയരായ നേതാക്കൾ ഇല്ലാതായതും അക്കാദമിക്കമ്മ്യൂണിസ്റ്റ് കാരായ കാര്യാട്ടും യച്ചുരിയും പോളിറ്റ് ബ്യുറോ യുടെ നേതൃത്വം ഏറ്റെടുത്തതോടെ ഈ വിഭാഗത്തിന് പാർടിയിൽ മുന്കൈ ലഭിച്ചു
രണ്ടു വ്യത്യസ്ഥ താല്പര്യങ്ങളാണ് ഇന്ന് സി പി എമ്മിൽ നില നില്ക്കുന്നത് .വി എസും പിണറായിയും തമ്മിലുള്ള കിട മത്സരത്തിൽ ഈ രണ്ടു ചിന്താ ഗതിക്കർ ഈ രണ്ടു നേതാക്കളുടെ പിന്നിൽ ആനി നിരന്നിരിക്കുന്നു .ഈ രണ്ടു ചിന്താ ധാരകളെ സമന്വയിപ്പിക്കാൻ കഴിവുള്ള ബുദ്ധിജീവികളും താത്വികന്മാരും ഇന്ന് പാർടിയിൽ ഇല്ല . ഇതിൽ ഒരു വിഭാഗത്തെ ഉള്ക്കൊല്ലുവാനും മറു വിഭാഗത്തെ പുറം തള്ളുവാനും ഇന്ന് പാര്ടിക്കു കഴിയുന്നില്ല .എം വി രാഘവനെയും ഗൌരിയമ്മയെയും പുരംതള്ളിയിട്ടും വലിയ ക്ഷതമൊന്നും കൂടാതെ പിടിച്ചു നിന്ന പാര്ടിക്കു ഇന്ന് ഇവരേക്കാൾ വളരെ ജനപിന്തുണ കുറഞ്ഞ എം ആർ മുരളിയെയും മറ്റും അനുനയിപ്പിച്ചു തിരിച്ചു കൊണ്ടുവന്നത് ഈ അവബോധത്തിന്റെ ഫലമായിട്ടാണ് .ഈ പ്രതിസന്ധി മറികടക്കുവാനുള്ള ആര്ജവം സീതാറാം യചൂരിക്ക് ഉണ്ടാകുമോ എന്നതാണ് നിരീക്ഷകർ കൗതുക പൂര്വം വീക്ഷിക്കുന്നത് .

No comments:
Post a Comment