Monday, November 2, 2015

ടി .വി .തോമസും പവത്തിലും പിന്നെ കുര്ബാനയും

 പവത്തിൽ മെത്രാൻ അദ്ദേഹത്തിന്റെ ആത്മ കഥയില ടി .വി .തോമസ്‌ എന്ന മണ്മറഞ്ഞ കമ്മുനിസ്റ്റ്‌ നേതാവിനെപ്പറ്റി നടത്തിയ ചില പ്രസ്താവനകൾ വിവാദം ആയ പശ്ചാത്തലത്തിൽ ആണ് ഇതെഴുതുന്നത് .മാധ്യമങ്ങളിൽ നടന്ന തര്ക്ക വിതര്ക്കങ്ങളെല്ലാം ബിഷപ്പ് പവത്തിൽ നടത്തിയ പരാമർശങ്ങൾ സത്യമോ അല്ലയോ എന്നതിനെ കേന്ദ്രികരിചായിരുന്നു .അക്കാര്യത്തിൽ കത്തോലിക്കാ സഭക്കും കമ്മുനിസ്റ്റ്‌ പാര്ട്ടിക്കും വിഭിന്നമായ കാഴ്ച്ചപ്പടുകലാനുള്ളത് .അതിലേക്കു പുതുതായി ഒന്നും ഇവിടെ പറയാനില്ല .എന്നാൽ അവശേഷിക്കുന്ന ചില  ചോദ്യങ്ങളാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം .

1.ആദ്യത്തെ പരാമര്ശം 1972 കാലഘട്ടത്തിൽ ടി വി യും ബിഷപ്പും തമ്മിൽ നടന്ന കൂടി കാഴ്ചയെപ്പറ്റി ആണ് .ടി വി കൂടി അന്ഗമായ സര്ക്കരിനെതിരെ കത്തോലിക്കാ സഭ നടത്തിയ സമരത്തിൽ സഭക്ക് പിന്തുണ അറിയിച്ചു എന്നതാണ് .ചങ്ങനാശ്ശേരി അരമനയിൽ പ്രൈവറ്റ് കാറിൽ ചെന്ന് ടി വി പിന്തുണ പ്രഖ്യാപിച്ചു എന്നാണു ബിഷപ്പ് പറയുന്നത് .അപ്രകാരം ടി വി ചെന്നതിനൊ അന്നത്തെ സഹായ മെത്രാൻ മാത്രം ആയിരുന്ന പവതിലിനെ കണ്ടു സംഭാഷണം നടത്തിയതിനോ സാക്ഷികളെ ആരെയും ബിഷപ്പ്  അണി നിരത്തുന്നില്ല .എന്തായിരുന്നാലും ആ കാര്യത്തിന്റെ സത്യസത്യങ്ങളല്ല  ഇവിടെ പരാമർശിക്കപ്പെടുന്നത് .രാഷ്ട്രീയത്തിൽ പരസ്യ നിലപാടും  പരസ്യപ്പെടുതാത്ത നിലപാടും ഉണ്ടായിരിക്കാനുള്ള സാധ്യത നിലനില്ക്കെ ,ടി വി എന്ന കുശാഗ്രബുദ്ധിയായ രാഷ്റ്റ്രിയക്കരൻ അപ്രകാരം ഒരു രഹസ്യം പറഞ്ഞെങ്കിൽ ,ആ രഹസ്യം അങ്ങിനെ തന്നെ നിലനിര്ത്തുക ആയിരുന്നില്ലേ മാന്യത?പ്രത്യേകിച്ച് അനേകരുടെ കുമ്പസാര രഹസ്യങ്ങൾ സൂക്ഷിക്കുവാൻ കടപ്പെട്ട ഒരു പുരോഹിതാൻ?

2 .മറ്റൊരു വെളിപ്പെടുത്തൽ , ടി വി  മരണാസന്ന വേളയിൽ കുര്ബാന കൈക്കൊള്ളുവാൻ ആഗ്രഹിച്ചു  എന്നും പാർട്ടിക്കാർ അത് തടഞ്ഞു എന്നുമാണ് ഈ വിഷയത്തിൽ സഭയും പാർട്ടിയും സാക്ഷികളെ അണി  നിരത്തുന്നുണ്ട്‌ .പക്ഷെ ഇവിടെ വിശകലനം ചെയ്യുന്നത് മറ്റൊന്നാണ് .വിശുദ്ധ കുര്ബാന  വിശ്വാസികള്ക്ക് ,ആത്മാവിന്റെ രക്ഷക്കായി നല്കേണ്ട ഒരു കൂദാശ  ആണ്. തനിക്കു കുര്ബാന സ്വീകരിക്കണം എന്ന് വിശ്വാസിക്ക് സ്വയം തോന്നുക  എന്നതാണ് അതിലെ ആദ്യ പടി .തനിക്കു പാപ വിമോചനം ആവശ്യമെന്ന് വിശ്വാസിക്ക് തോന്നുകയും പാപ മോചനത്തിനുള്ള കര്മം -കുമ്പസാരം മുതലായവ -അതിലേക്കായി പൂര്തികരിക്കെണ്ടതുണ്ട് . ഒരു വിശ്വാസി രോഗക്കിടക്കയിൽ ആയിരിക്കുമ്പോൾ കുര്ബാന സ്വീകരിക്കാൻ ആഗ്രഹിച്ചാൽ അത് നടത്തുവാനുള്ള ചുമതല വൈദീകര്ക്കുണ്ട് .എന്നാല് മരണാസന്ന നിലയില ബോധത്തിനും അര്ഥ ബോധത്തിനും അബോധത്തിന് ഇടയിലൂടെ മാറി മാറി സഞ്ചരിക്കുന്ന ഒരാളുടെ സമീപത്തേക്ക് ഇടിച്ചു കയറി ചെന്ന് തിരുവത്താഴം നല്കുന്നത് ആ വിശുദ്ധ കര്മത്തെ അവഹെളിക്കയാണ് .പ്രത്യേകിച്ച് ആ വ്യക്തി വിശ്വാസി അല്ലെങ്കിൽ .

3.ടി വി ക്കും മത്തായി ചാക്കോക്കും  നല്കിയതായി ബിഷോപ്പന്മാർ  അവകാശപ്പെടുന്ന  ഈ വിശുദ്ധ കുര്ബാന ദാനം സമാനമായ നിലയില സഭാ  വിശ്വാസപരമായി നിലപാടുകൾ എടുത്തിട്ടുള്ള പല  സാധാരണ വിശ്വാസികള്ക്ക് നിഷേധിക്കപ്പെട്ടിട്ടില്ലേ?അതിനു എന്ത് നീതികരനമാണ് ഉള്ളത്?

No comments:

Post a Comment